പാടിക്കൊണ്ടിരിക്കെ ഓ​ണ്‍​ലൈ​നി​ല്‍ വാ​ങ്ങി​യ മൈ​ക്ക് പൊ​ട്ടി​ത്തെ​റി​ച്ചു; ആ​റു​വ​യ​സു​കാ​രി​ക്ക് പ​രിക്ക്


പാ​ല​ക്കാ​ട്‌ : പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് ചൈ​നീ​സ് നി​ര്‍​മി​ത ക​രോ​ക്കെ മൈ​ക്ക് പൊ​ട്ടി​ത്തെ​റി​ച്ച് ആ​റു​വ​യ​സു​കാ​രി​ക്ക് പ​രു​ക്കേ​റ്റു.

ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി ഫി​റോ​സ് ബാ​ബു​വി​ന്‍റെ മ​ക​ള്‍ ഫി​ല്‍​സ​യ്ക്കാ​ണ് പാ​ട്ടു​പാ​ടു​ന്ന​തി​നി​ടെ മൈ​ക്ക് പൊ​ട്ടി​ത്തെ​റി​ച്ച​് പ​രിക്കേ​റ്റത്. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

ഓ​ണ്‍​ലൈ​നി​ല്‍ 600 രൂ​പ​യ്ക്കു വാ​ങ്ങി​യ മൈ​ക്കാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. കു​ട്ടി ക​രോ​ക്കെ പാ​ടു​ന്ന​ത് സ്വ​യം മൊ​ബൈ​ലി​ല്‍ വി​ഡി​യോ എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഇ​തി​നി​ടെ മൈ​ക്കി​ല്‍നി​ന്നു​ള്ള ശ​ബ്ദം നി​ന്നു​പോ​കുക​യും ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.

ചൈ​നീ​സ് നി​ര്‍​മി​ത മൈ​ക്ക് എ​ന്ന​ല്ലാ​തെ നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ പേ​ര് ഓ​ണ്‍​ലൈ​നി​ല്‍നി​ന്ന് വാ​ങ്ങി​യ മൈ​ക്കി​ലി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ പ​രാ​തി ന​ല്‍​കാ​നും ക​ഴി​യു​ന്നി​ല്ല.

Related posts

Leave a Comment