കാസർഗോഡ്: മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ സേവനങ്ങളും മേയ് ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാറിന്റെ ‘വാഹന്‍’, ‘സാരഥി’ എന്നീ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ സ്വീകരിക്കൂ. നിലവിലുള്ള സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ ഫീസ് അടച്ചവര്‍ അതത് ഓഫീസുകളില്‍ അപേക്ഷകൾ ഉടന്‍തന്നെ സമര്‍പ്പിക്കണം.
നിലവിലുള്ള സംവിധാനം മുഖേന ലേണേഴ്സ് ലൈസന്‍സ് കരസ്ഥമാക്കി ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാത്തവരും താത്കാലിക രജിസ്ട്രേഷന് കരസ്ഥമാക്കി സ്ഥിര രജിസ്ട്രേഷന് ഹാജരാകാത്തവരും എത്രയും പെട്ടെന്ന് ഓഫീസിലെത്തി തീര്‍പ്പാക്കണം. മേയ് ഒന്നു മുതല്‍ പഴയ സംവിധാനത്തില്‍ ഒരു സേവനവും ചെയ്യാന്‍ കഴിയില്ല.