ഒ​ൺ​ലൈ​ൻ റ​മ്മി ക​ളി​യിലൂടെ നഷ്ടമായത്  വീടുനിർമാണത്തിന്  കരുതിയ ലക്ഷങ്ങൾ; നഷ്ടപ്പെട്ട തുക കണ്ടെത്താൻ വീടുകളിൽ മോഷണം; ഒടുവിൽ…


വ​ണ്ടി​പ്പെ​രി​യാ​ർ: ഒ​ൺ​ലൈ​ൻ റ​മ്മി ക​ളി​യിൽ നഷ്ടമായത് ലക്ഷങ്ങൾ. നഷ്ടം നികത്താൻ ആ​റു വീ​ടു​ക​ളി​ൽ​നി​ന്ന് ഒ​ൻ​പ​ത് പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച​യാ​ളെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ഞ്ചു​മ​ല പു​തു​ക്കാ​ട് പു​തു​ല​യം സ്വ​ദേ​ശി യാ​ക്കോ​ബി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ണ്ടി​പ്പെ​രി​യാ​ർ മ​ഞ്ചു​മ​ല​യി​ൽ മൂ​ന്നു പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി ക​ഴി​ഞ്ഞ ദി​വ​സം വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്തെ ആ​റു വീ​ടു​ക​ളി​ൽ​നി​ന്നു സ്വ​ർ​ണം മോ​ഷ​ണം പോ​യ​താ​യു​ള്ള പ​രാ​തി ല​ഭി​ച്ച​ത്.

വീ​ടു​പ​ണി​ക്ക് ക​രു​തി​യി​രു​ന്ന ഒ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ച്ച് ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഈ ​തു​ക ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ആ​ളു​ക​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് യാ​ക്കോ​ബി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment