മാതാപിതാക്കള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ ജയലവക്ഷ്മിപുരത്ത് എന്‍ജിനിയറിംഗ് കോളജില്‍ പഠിക്കുന്ന ഒരുപറ്റം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് ഓണ്‍ലൈന്‍ സെക്‌സ് സൈറ്റുകളില്‍ പ്രചരിക്കുന്നത്. ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങളും അവരുടെ ഫോണ്‍നമ്പറുകളും ഇതിനൊപ്പമുണ്ട്. ആവശ്യക്കാര്‍ക്ക് നേരിട്ട് വിളിക്കാം എന്ന അറിയിപ്പോടെയാണ് ചിത്രങ്ങളും നമ്പറും നല്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ പഠിക്കുന്ന ചില മലയാളി പെണ്‍കുട്ടികളുടെ ചിത്രവും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്.
അപരിചിതരുടെ നിരന്തര വിളികള്‍ ലഭിച്ചതോടെയാണു വിദ്യാര്‍ഥിനികള്‍ കാര്യന്വേഷിച്ച് ഇറങ്ങിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ലോക്കാന്റോയില്‍ പത്തോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍നമ്പരുകളും നല്‍കിയതായി കണ്ടെത്തുകയായിരുന്നു. കോളജില്‍ ചേരുന്ന സമയത്തു നല്‍കിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളാണു വെബ്‌സൈറ്റിലുള്ളത്. അതിനാല്‍ കോളജില്‍ നിന്നുള്ള ആരോ ആണ് ഇതിനു പിന്നിലെന്നാണ് പോലീസ് നിഗമനം. പത്തു വിദ്യാര്‍ഥിനികളും പരാതി നല്‍കിയതായും കേസ് സൈബര്‍ െ്രെകം പോലീസിനു കൈമാറിയതായും ജയലക്ഷ്മിപുരം പോലീസ് അറിയിച്ചിട്ടുണ്ട്.