കോട്ടയം: അമിത ഓഫറുകൾ നൽകി വ്യാജ ഫോണുകളും ചൈനാ ഫോണുകളും നൽകി പൊതുജനകളെ വഞ്ചിക്കുന്ന ഓണ്‍ലൈൻ വ്യാപരത്തിനെതിരെ അതി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ മൊബൈൽ ആൻഡ് റീചാർജിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് എം എം ശിവബിജുവിന്റെ ആധ്യക്ഷതയിൽ കൂടിയ യോഗം ആണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനി്ച്ചത്. വ്യാപാര സാന്പത്തിക മാന്ദ്യം നേരിടുന്ന ഈ സമയത്തു ഓണലൈൻ വ്യാപാരം ഈ മേഖലയെ തകർക്കും. വ്യാജ സാധനങ്ങൾ വിതരണം നടത്തി പൊതുജനങ്ങളെ കബളിപ്പിക്കുവാനാണ് ഇവർ ശ്രമിക്കുന്നത് എന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു