ഓൺലൈൻ ഷോപ്പിംഗ് ചിലർക്ക് ഹോബിയാണ്. നല്ല ഓഫർ വരുന്പോൾ എന്തെങ്കിലും വാങ്ങിയില്ലെങ്കിൽ അവർക്ക് വിഷമമാണ്. ഫോണും ലാപ്ടോപ്പും മാത്രം ഒാൺലൈനിൽ നിന്ന് വാങ്ങിയിരുന്ന കാലം മാറി.
ഇന്ന് വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം ഒാൺലൈനില്‍ വാങ്ങാൻ കിട്ടും. ഒാൺലൈൻ ഷോപ്പിംഗ് ചില പണികളും തരാറുണ്ട്. ഒാഡർ ചെയ്ത സാധനത്തിനു പകരം മറ്റൊരു സാധനം തരുക, ഫോണിനു പകരം ഇഷ്ടിക ലഭിക്കുക തുടങ്ങിയ പല സംഭവങ്ങളും ഒാൺലൈൻ ഷോപ്പിംഗിൽ പറ്റാം.
അത്തരത്തിലൊരു അബദ്ധമാണ് ലൂയിസ്വില്ലയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകയായ ഔബ്രെ ഡ്യൂക്സിനും പറ്റിയത്. ഇവിടെ തെറ്റുകാരി ഡ്യൂക്സാണ്. വാങ്ങിയ സാധനം ഉപയോഗിക്കാൻ അറിയില്ലായിരുന്നു! സംഭവം ഇങ്ങനെയാണ്-
ഡ്യൂക്സ് തന്റെ വിവാഹദിനം മനോഹരമാക്കാനാണ് കസ്റ്റംമെയ്ഡ് ഗൗണ്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചത് ഒാൺലൈനിൽ കണ്ടതുമായി യാതോരു ബന്ധവും ഇല്ലാത്ത ഗൗണ്‍. ഡ്യൂക്സ് വൈകാതെ ഒരു പരാതി തന്നെ കമ്പനിക്കയച്ചു.
അതിന് ലഭിച്ച മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ‘രണ്ടാഴ്ച മുമ്പാണ് എന്റെ വിവാഹവസ്ത്രം ലഭിച്ചത്. ഞാന്‍ വാങ്ങാന്‍ ആഗ്രഹിച്ച വസ്ത്രത്തിന്റെ രൂപമായിരുന്നില്ല അതിന്.
ചിത്രങ്ങളില്‍ കാണുന്നതുപോലെയൊന്നുമല്ല. എനിക്ക് വസ്ത്രം മാറ്റിത്തരാന്‍ ആവശ്യപ്പെട്ട് ഞാന്‍ കമ്പനിക്ക് മെയില്‍ അയച്ചു. എന്നാല്‍ കമ്പനി നല്കിയ മറുപടി വസ്ത്രം തലതിരിച്ചു ധരിക്കാതെ ശരിയായി ധരിക്കൂ എന്നായിരുന്നു.
ഇതോടെ വസ്ത്രം ഒന്നുകൂടി ധരിച്ചു നോക്കാന്‍ തീരുമാനിച്ചു. ‘ശരിയായി മടക്കാതെ, അകവും പുറവും മനസിലാകാത്ത വിധത്തില്‍ തലതിരിച്ച് ഒരു കമ്പനി വിവാഹവസ്ത്രം അയക്കുമെന്ന് ആരറിഞ്ഞു’ എന്നാണ് ഡ്യൂക്സിന്റെ ചോദ്യം.
“നമ്മള് എത്ര പഠിച്ചാലും ചില സമയത്ത് കോമണ്സെന്സുണ്ടാവില്ല. 24 മണിക്കൂര്‍ നീളുന്ന ഷിഫ്റ്റും, ഉറക്കമില്ലായ്മയും, കല്യാണത്തിരക്കുകളും എല്ലാമായി ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയായിരുന്നു.
ഓണ്‍ലൈനായി വിവാഹവസ്ത്രം വാങ്ങാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. കൊറോണമൂലം ലോക്കല്കടകള് അടച്ചതോടെ വേറെവഴിയൊന്നും കണ്ടില്ല.-ഡ്യൂക്സ് ഫേസ്ബുക്കിൽ കുറിച്ചു.
ഏതായാലും കന്പനി പറഞ്ഞതുപോലെ വസ്ത്രം ധരിച്ച് കഴിഞ്ഞപ്പോൾ ഡ്യൂക്സിന് അത് പാകമാകുകയും ചെയ്തു. നവംബർ നാലിന് പോസ്റ്റ് ചെയ്ത ഡ്യൂക്സിന്റെ പോസ്റ്റിന് ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് ഷെയറുകളുമാണ് ലഭിച്ചത്.
ഇത്രയും ചിരിപ്പിച്ച പോസ്റ്റ് ഫേസ്ബുക്കിൽ കണ്ടിട്ടില്ലെന്നാണ് ചിലരുടെ കമന്റ്.