മു​ട്ട​ൻ​പ​ണി വരുന്നു..!  ഓ​ൺ​ലൈ​ൻ വാ​ർ​ത്താ സൈ​റ്റു​ക​ൾ​ക്കു മൂക്കു കയർ വരുന്നു; ഒ​രു കം​പ്യൂ​ട്ട​റും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഓ​ൺ​ലൈ​ൻ പ​ത്രം തു​ട​ങ്ങാ​മെ​ന്ന​ സ്ഥി​തിക്കാണ് പിടിവീഴുന്നത്

 
ന്യൂ​ഡ​ൽ​ഹി: യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ കൂ​ണു​ക​ൾ പോ​ലെ മു​ള​ച്ചു​പൊ​ന്തി​യി​രു​ന്ന ഓ​ൺ​ലൈ​ൻ വാ​ർ​ത്താ വെ​ബ്സൈ​റ്റു​ക​ൾ​ക്കു മു​ട്ട​ൻ പ​ണി വ​രു​ന്നു.ഒ​രു കം​പ്യൂ​ട്ട​റും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഒാ​ൺ​ലൈ​ൻ പ​ത്രം തു​ട​ങ്ങാ​മെ​ന്ന​താ​യി​രു​ന്നു സ്ഥി​തി.

പ​ല​തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ർ ആ​രാ​ണെ​ന്നോ എ​ഡി​റ്റ​ർ ആ​രാ​ണെ​ന്നോ ആ​ർ​ക്കും അ​റി​യാ​ൻ പാ​ടി​ല്ലാ​ത്ത സ്ഥി​തി. ആ​രെ​ക്കു​റി​ച്ചും എ​ന്തും എ​ഴു​തി വി​ടാ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു പ​ല​തി​ലെ​യും റി​പ്പോ​ർ​ട്ടു​ക​ൾ. വാ​ർ​ത്താ റി​പ്പോ​ർ​ട്ടു​ക​ളേ​ക്കാ​ൾ അ​പ​വാ​ദ പ്ര​ച​ര​ണ​മാ​ണ് പ​ല​രും വാ​ർ​ത്ത​ക​ൾ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

നി​യ​മ​പ​ര​മാ​യ യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് പ​ല​തി​ന്‍റെ പ്ര​വ​ർ​ത്ത​നം.മ​റ്റു​ള്ള​വ​രെ അ​ധി​ക്ഷേ​പി​ക്കാ​നും താ​റ​ടി​ക്കാ​നു​മൊ​ക്കെ പ​ല​പ്പോ​ഴും ഇ​ത്ത​രം സൈ​റ്റു​ക​ൾ മ​ടി​ച്ചി​രു​ന്നി​ല്ല. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം വ​ന്ന​തോ​ടെ ഇ​ത്ത​രം ത​ട്ടി​ക്കൂ​ട്ട് സൈ​റ്റു​ക​ൾ​ക്കു മൂ​ക്കു​ക​യ​ർ വ​രി​ക​യാ​ണ്.

വാ​ർ​ത്താ വെ​ബ്സൈ​റ്റു​ക​ളു​ടെ ഉ​ട​മ, എ​ഡി​റ്റോ​റി​യ​ൽ ത​ല​വ​ൻ, അ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, ഒാ​ഫീ​സ് വി​ലാ​സം എ​ന്നി​വ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു രേ​ഖാ​മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ന​ട​പ്പാ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം.

വാ​ർ​ത്താ വെ​ബ്സൈ​റ്റു​ക​ൾ​ക്കു ച​ട്ട​വും അ​ച്ച​ട​ക്ക മാ​ന​ദ​ണ്ഡ​ങ്ങ​ളും കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നീ​ക്കം. വാ​ർ​ത്താ സൈ​റ്റു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും നി​ല​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ല​ഭ്യ​മ​ല്ല. വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ മ​ന്ത്രാ​ല​യം നി​ർ​ദി​ഷ്ട രേ​ഖ പു​റ​ത്തി​റ​ക്കും.

ഒ​രു മാ​സ​ത്തി​ന​കം ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പൂ​രി​പ്പി​ച്ചു വാ​ർ​ത്താ സൈ​റ്റു​ക​ൾ മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ക്ക​ണം. ഇ​തോ​ടെ എ​ന്തും ആ​കാ​മെ​ന്ന നി​ല​യി​ൽ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​റ്റു​ക​ൾ​ക്കു മൂ​ക്കു​ക​യ​ർ വീ​ഴു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

അ​നാ​വ​ശ്യ​മാ​യി ഇ​ത്ത​രം സൈ​റ്റു​ക​ളു​ടെ അ​വ​ഹേ​ള​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​വ​ർ​ക്കു കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഇ​തു വ​ഴി​യൊ​രു​ക്കും.

Related posts

Leave a Comment