മ​ധ്യ​വ​യ​സ്ക​നെ ക​ബ​ളി​പ്പി​ച്ച്  99 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ച​ങ്ങ​നാ​ശേ​രി: മ​ധ്യ​വ​യ​സ്ക​നെ ക​ബ​ളി​പ്പി​ച്ച് 99 ല​ക്ഷം രൂ​പ ത​ട്ടി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ ഊ​ർ​ജി​ത​മാ​ക്കി. പൊ​ന്നാ​നി തെ​ക്കേ​പ്പു​റം മാ​റാ​പ്പി​ന്‍റേ​ൽ അ​ൻ​സാ​ർ അ​ബ്ദു​ള്ള​ക്കു​ട്ടി (34) പൊ​ന്നാ​നി ചാ​ണ​റോ​ഡ് ബാ​ബ മു​സ്ലി​യാ​ര​ക​ത്ത് ബി.​എം. ബ​ഷീ​ർ(34), വീ​ട്ടി​ന​ക​ത്ത് ഹ​ഫ്സ​ല്‍ റ​ഹ്മാ​ൻ (അ​ബി-38) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ അ​ല​ൻ കി​റ്റ് സെ​ക്യൂ​രി​റ്റി വി​ഐ​പി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ഷെ​യ​ർ ട്രേ​ഡിം​ഗ് എ​ന്ന ലി​ങ്ക് വ​ഴി വാ​ട്സാ​പ് ഗ്രൂ​പ്പി​ൽ അം​ഗ​മാ​ക്കി​യ ശേ​ഷം ഇ​തി​ലൂ​ടെ ട്രേ​ഡിം​ഗ് ബി​സി​ന​സ് ചെ​യ്താ​ൽ 300 ശ​ത​മാ​നം ലാ​ഭ​വീ​തം കി​ട്ടു​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് മ​ധ്യ​വ​യ​സ്ക​നി​ൽ​നി​ന്നു പ​ല​ത​വ​ണ​ക​ളാ​യി 99 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​ണം തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു അ​ന്വേ​ഷ​ണ​സം​ഘം മൂ​വ​രെ​യും പി​ടി​കൂ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment