തലയോലപ്പറമ്പ്: ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് തലയോലപ്പറമ്പ് സ്വദേശിയായ റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്റെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ.
മലപ്പുറം വളാഞ്ചേരി പലറയിൽ മുഹമ്മദ് ഫഹബിൻ (21), വളാഞ്ചേരി തറമ്മേൽ മുഹമ്മദ് അർഷാദ് (21) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.
യുകെയിലെ കമ്പനിയുടെ വ്യാജ വെബ്സൈറ്റിലൂടെ കഴിഞ്ഞ ജൂലൈ മാസത്തിൽ ട്രേഡിംഗ് അക്കൗണ്ട് ഓപ്പണായിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്കായി 17 ലക്ഷം രൂപ വാങ്ങി എടുക്കുകയായിരുന്നു.
പറഞ്ഞ സമയത്ത് ലാഭം കിട്ടാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷത്തിലാണ് പ്രതികൾ ഇരുവരും പിടിയിലായത്.