കരുനാഗപ്പള്ളി:വ്യാജരേഖകൾ ചമച്ച് ഓൺലൈനിലൂടെ ലക്ഷങ്ങൾതട്ടിപ്പു നടത്തി വന്നിരുന്ന ശൃംഖലയിലെ രണ്ടുപേർ കരുനാഗപ്പള്ളി പോലീന്റെ പിടിയിലായി .കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ട്രേഡിംഗ് കമ്പനിയുടെ വ്യാജ രേഖകൾ ചമച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തിയ മഹാരാഷ്ട്ര താനെ സ്വദേശി ഗുലാം അബ്ബാസ് (45) പശ്ചിമബംഗാൾ സ്വദേശി മസൂദ് കരീം മൊൻഡൽ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .
കമ്പനിയുടെ പേരുപയോഗിച്ച് ഓർഡർ എടുത്തശേഷം സാധനങ്ങൾ കിട്ടാതെ വരുമ്പോൾ അതിന്മേൽ അന്വേഷണം നടത്തുമ്പോഴാണ് തട്ടിപ്പു ബോധ്യമാകുന്നത് .കമ്പനിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു അന്വേഷിച്ചു വരവേ കച്ചവടക്കാർ എന്ന വ്യാജേന പോലീസ് സംഘത്തെ ബന്ധപ്പെടുകയും പാലക്കാട്ടെത്തിയ സംഘത്തെ തന്ത്രപൂർവ്വം കുടുക്കുകയും ആയിരുന്നു. പ്രതികളിൽനിന്ന് ഒട്ടേറെ വ്യാജരേഖകൾ പിടിച്ചെടുത്തിട്ടുണ്ട് .
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടാനുണ്ട് .അയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട് .ഇത്തരം ഓൺലൈൻ തട്ടിപ്പുകളെ പറ്റി ജനങ്ങൾ ബോധവാന്മാരാകണമെന്ന് പോലീസ് അറിയിച്ചു .
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ പി .കെ മധു കരുനാഗപ്പള്ളി എ.സി.പി അരുൺരാജ് എന്നിവരുടെ നിർദ്ദേശപ്രകാരം സി. ഐ. എസ്. എം പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്,