കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ ഉടന്‍ വിവരം അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാമെന്ന് പോലീസ്. തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കില്‍ അത് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.
കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു അത് ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കുമെന്നാണ് പോലീസ് പറയുന്നത്.
സാമ്പത്തിക തട്ടിപ്പുകള്‍ അടക്കമുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ടു ചെയ്യാനായി പോലീസ് ഒരുക്കിയിരിക്കുന്ന പോര്‍ട്ടലാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ (https://cybercrime.gov.in ).
എല്ലാത്തരം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും ഇതില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റെ ഹെല്പ്ലൈന് 1930 എന്ന നമ്പറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്.