കണ്ണൂർ: ബിറ്ററി ഓൺലൈൻ ട്രേയ്ഡിംഗിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ ലക്ഷങ്ങൾ തട്ടിയതായി പരാതി.
കീഴറ സ്വദേശി 23കാരിയുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. ഓക്ടോബർ 15 മുതൽ ഈമാസം ആറ് വരെ പല തവണകളായി 6,61,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ആദ്യം ചെറിയ പൈസ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടെന്നും അതിന്റെ ലാഭവിഹിതം നൽകുകയും ചെയ്തു. തുടർന്ന് ഒരു ലക്ഷം നിക്ഷേപിക്കാൻ പറഞ്ഞു.
ആദ്യം ലാഭവിഹിതം കിട്ടിയത് കൊണ്ട് യുവതി പണം നിക്ഷേപിച്ചു. തുടർന്ന്, വീണ്ടും രണ്ട് ലക്ഷം നിക്ഷേപിക്കാനും എല്ലാ ലാഭവിഹിതം കൂടെ ഒരുമിച്ച് നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.