ക​ണ്ണൂ​രിൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പുസം​ഘംക​വ​ർ​ന്ന​ത് 7.2 കോ​ടി രൂ​പ; പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത


ത​ളി​പ്പ​റ​ന്പ്: ക​ണ്ണൂ​ര്‍ റൂ​റ​ൽ ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്താ​യി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​സം​ഘം ക​വ​ർ​ന്ന​ത് 7.2 കോ​ടി​യോ​ളം രൂ​പ​യെ​ന്ന് ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​ ഹേ​മ​ല​ത. ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ലൂ​ടെ​യും നി​ക്ഷേ​പ​ത്തി​ലൂ​ടെ​യും ല​ക്ഷ​ങ്ങ​ൾ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് 2.5 കോ​ടി രൂ​പ​യും വ്യാ​ജ അ​ന്വേ​ഷ​ണസംഘം ച​മ​ഞ്ഞ് 13.75 ല​ക്ഷം രൂ​പ​യു​മാ​ണ് ത​ട്ടി​യ​ത്.

ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ലൂ​ടെ​യും നി​ക്ഷേ​പ​ത്തി​ലൂ​ടെ​യും ല​ക്ഷ​ങ്ങ​ൾ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യി​ല്‍നി​ന്ന് 64 ല​ക്ഷം രൂ​പ​യും ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യി​ല്‍നി​ന്ന് 32 ല​ക്ഷം രൂ​പ​യും ആ​മ​സോ​ണ്‍ ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് ആ​പ്പി​ല്‍ പ്രോ​ഡ​ക്ട് കാ​ര്‍​ട്ട് ചെ​യ്താ​ല്‍ പ​ണം ല​ഭി​ക്കുമെ​ന്നു പ​റ​ഞ്ഞ് മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​യി​ല്‍നി​ന്ന് 16 ല​ക്ഷം രൂ​പ​യു​മാ​ണ് ത​ട്ടി​യ​ത്.

മും​ബൈ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സു​പ്രീം​കോ​ട​തി വാ​റ​ണ്ടുണ്ടെ​ന്ന് പ​റ​ഞ്ഞ് പ​യ്യ​ന്നൂ​രി​ലെ ഡോ​ക്ട​റി​ല്‍നി​ന്നു പ​ത്ത് ല​ക്ഷം രൂ​പ ത​ട്ടി​. ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ യൂ​ണി​ഫോം ധ​രി​ച്ച് വാ​ട്‌​സാ​പ്പി​ലൂ​ടെ​യാ​ണ് സം​ഘം സം​സാ​രി​ച്ച​ത്. എ​ഫ്ഐ​ആ​റി​ന്‍റെ​യും വാ​റ​ണ്ടി​ന്‍റെ​യും വ്യാ​ജ കോ​പ്പി ഉ​ദ്യോ​ഗ​സ്ഥ​രെ​യും കാ​ണി​ച്ചു.

സെ​ക്യൂ​രി​റ്റി ചെ​ക്കിം​ഗി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നു പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ​ത്. ഈ ​വ​ർ​ഷം ഇ​തു​വ​രെ റൂ​റ​ൽ ജി​ല്ല​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ മു​ന്നൂ​റോ​ളം സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 3.75 ല​ക്ഷം രൂ​പ തി​രി​ച്ചു പി​ടി​ച്ചു. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ നി​ന്നു പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത അ​റി​യി​ച്ചു.

Related posts

Leave a Comment