കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈൻ ബാങ്കിംഗ് തട്ടിപ്പ് സജീവമാകുന്നു. അക്കൗണ്ട് നന്പർ ഹാക്ക് ചെയ്തു സർവവിവരവും ശേഖരിച്ചശേഷവും ഓണ്‍ലൈൻ പർച്ചേഴ്സ് ചെയ്തു തട്ടിപ്പു നടത്തുന്ന സംഘം വിലസുകയാണ്. ഇവർ ഓണ്‍ലൈൻ പർച്ചേഴ്സ് ചെയ്തശേഷം തട്ടിപ്പിനിരയായവരുടെ അക്കൗണ്ടന്റ് നന്പർ നൽകുകയും ഇതിനെ തുടർന്നു ഫോണിലേക്കു ഒടിപി നന്പർ വരികയും ചെയ്യുന്ന രീതിയാണുള്ളത്.
ഈ ഒടിപി നന്പർ നൽകിയാൽ മാത്രമേ പണം നഷ്ടപ്പെടുകയുള്ളൂ. ഒടിപി നന്പർ ലഭിക്കാൻ വേണ്ടിയാണ് വ്യാപകമായ രീതിയിൽ വിളികൾ വരുന്നത്. തട്ടിപ്പുകാരുടെ നന്‍പരെല്ലാം ട്രൂകോളറിൽ തെളിഞ്ഞു വരുന്നത് ബാങ്ക് എന്നാണ്. ഇതോടെ ജനം വിശ്വസിക്കുന്നു. ബാങ്കിൽ നിന്നും ഒടിപി നന്പർ ചോദിച്ചാൽ പലരും കൊടുക്കുകയാണ് പതിവ്. ഇവിടെയാണ് തട്ടിപ്പ് നടക്കുന്നത്. ഇങ്ങനെ വ്യാപകമായ രീതിയിൽ സംഘം ഓണ്‍ലൈൻ പർച്ചേഴ്സ് നടത്തുകയാണ്.
വിളിക്കുന്നതുബാങ്കിൽ നിന്നാണെങ്കിൽ ആരും വിശ്വസിച്ചു പോകും. എടിഎം നന്പറോ, പാൻകാർഡ് നന്പരോ ചോദിക്കാതെ ഒടിപി നന്പർ ചോദിക്കുന്പോൾ പ്രത്യേകിച്ചും തട്ടിപ്പിനിരയാകാനുള്ള സാധ്യത കൂടുതലാണ്. കൊച്ചിയിൽ നിന്നും നിരവധി പേർക്കാണ് ഫോണ്‍ വിളികൾ എത്തുന്നത്. വിളിക്കുന്നവർക്കു വേണ്ടതു ഫോണിൽ വന്നിരിക്കുന്ന ഒടിപി നന്പരാണ്. നന്പർ കൊടുത്താൽ ഇതു ഉപയോഗിച്ചു പണം തട്ടിയെടുക്കാൻ സാധിക്കും.
ഇന്നലെ മുഴുവൻ 8757950859 എന്ന നന്പരിൽനിന്നു നിരവധി പേർക്കു ഫോണ്‍ വന്നു. ഫോണ്‍ വിളിക്കുന്നയാൾ 15,000 രൂപയ്ക്കു സാധനം വാങ്ങി കഴിഞ്ഞു. ഈ തുക അടയ്ക്കണമെങ്കിൽ ഒടിപി നന്പർ കൊടുക്കണം. ഇതിനാണ് വിളിക്കുന്നത്. ഈ നന്പരിനു പകരം തെളിഞ്ഞു വന്നതു ബാങ്ക് എന്നാണ്. എന്നിട്ടും കൊടുക്കാത്തയാളോടു പാൻ നന്പരോ, അക്കൗണ്ട് നന്പരോ ചോദിക്കുന്നില്ലല്ലോ എന്നാണ് ഇയാൾ പറയുന്നത്. പേര് രാഘവ് എന്നാണ് പറയുന്നത്.
മലയാളം സംസാരിക്കുന്നുണ്ടെങ്കിലും മലയാളിയല്ലെന്നും വ്യക്തമാണ്. രാഘവ് വിളിച്ചപ്പോൾ ഒടിപി നന്പർ കൊടുക്കാത്തതിന്റെ പേരിൽ വീട്ടിലേക്കു വിളിച്ചു. എടിഎം നന്പരിന്റെ അവസാന അക്കങ്ങൾ പറഞ്ഞു കൊടുക്കാൻ പിതാവ് പറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. അതും കൊടുക്കാതെ വന്നപ്പോൾ മകന്റെ ഫോണിലേക്കു ഒരു ഒടിപി വരുമെന്നും അതു പറഞ്ഞു തരണമെന്നുമായി. എന്നാൽ, ഇതു തട്ടിപ്പാണെന്നു മനസിലായതോടെ രാഘവിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇതു പോലെ നിരവധി പേർക്കു ഫോണിൽ ഒടിപി നന്പർ വരുന്നുണ്ട്. ഇവർ സംഘം ചേർന്നു ഓണ്‍ലൈൻ പർച്ചേഴ്സ് നടത്തുന്നുണ്ട്. അറിയാത്തവർ ഈ തട്ടിപ്പിൽ വീണു പോകും.