ഓൺലൈൻ തട്ടിപ്പ്; പ​രാ​തി​ക​ൾ വർധിക്കുന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്; ല​ഭി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ നി​ല​വാ​രം കു​റവാണെന്നും പരാതി

കൊച്ചി: പ​ല പേ​രു​ക​ളി​ൽ കൊ​ച്ചി​യി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ്. അ​ടു​ത്ത​കാ​ല​ത്താ​യി ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ടെ​ന്നും അ​ന്വ​ഷ​ണം ഊ​ർ​ജി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നും പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​തി​നു പു​റ​മെ ഓ​ണ്‍​ലൈ​ൻ വ​ഴി ഓ​ർ​ഡ​ർ ചെ​യ്തു ല​ഭി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്നു​കാ​ട്ടി​യു​ള്ള പ​രാ​തി​ക​ളും ഉ​യ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ ന​ട​ന്ന ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ൽ ര​ണ്ടു പേ​രി​ൽ​നി​ന്നാ​യി 40,000 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ മ​ര​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണു സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നു പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഒ​രു കൊ​റി​യ​ർ അ​യ​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ചാ​ർ​ജി​ൽ 10 രൂ​പ കു​റ​വു​ണ്ടെ​ന്ന് സ്ഥാ​പ​ന​ത്തി​ലേ​ക്കു വി​ളി​ച്ച​റി​യി​ച്ചു. ഈ ​തു​ക അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു ന​ൽ​കി​യ ലി​ങ്കി​ൽ വി​ര​ൽ അ​മ​ർ​ത്തി​യ​പ്പോ​ഴാ​ണ് ഒ​രാ​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ​യും മ​റ്റൊ​രാ​ൾ​ക്ക് നാ​ലു ത​വ​ണ​യാ​യി 30,497 രൂ​പ​യും അ​ക്കൗ​ണ്ടി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം വ​നി​താ ജീ​വ​ന​ക്കാ​രി മ​ര​ട് പോ​ലീ​സി​ൽ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കു​ക​യാ​യി​രുന്നു. ​

കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് അ​യ​ച്ചു​ന​ൽ​കി​യ ഓ​ണ്‍​ലൈ​ൻ ലി​ങ്കി​ൽ “ഗൂ​ഗി​ൾ പേ’ ​വ​ഴി പ​ണം ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. പ​ണം അ​യ​യ്ക്കാ​ൻ ശ്ര​മി​ച്ച സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണു പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് പ​ണം അ​യ​യ്ക്കാ​നാ​യി വി​ര​ല​മ​ർ​ത്തി​യ വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ നാ​ലു പ്രാ​വ​ശ്യ​മാ​യി മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ പി​ൻ​വ​ലി​ക്ക​പ്പെ​ട്ടു. അ​ടു​ത്ത​കാ​ല​ത്താ​യി ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ടെ​ന്നും അ​ന്വ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും മ​ര​ട് പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ ദി​ന​വും അ​ര​ങ്ങേ​റു​ന്നു​ണ്ട്.

Related posts