ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: വാ​ട്സ്ആ​പ്പ് ലി​ങ്കി​ൽ ക്ലി​ക്  ചെ​യ്തു; ക​ണ്ണൂ​രി​ൽ ഡോ​ക്ട​റു​ടെ ഒ​രു കോ​ടി ന​ഷ്ട​മാ​യി

ക​ണ്ണൂ​ർ:​പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്ന വാ​ട്സ​ാപ് സ​ന്ദേ​ശ​ത്തി​ന് പു​റ​കെ പോ​യ 71 കാ​ര​നാ​യ ഡോ​ക്ട​ർ​ക്ക് ഒ​രു കോ​ടി ന​ഷ്ട​മാ​യി. ഈ ​വ​ർ​ഷം ജ​നു​വ​രി ര​ണ്ട് മു​ത​ൽ മാ​ർ​ച്ച് മാ​സം വ​രെ 1,08,97,000 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് വാ​ട്സാ​പ്പി​ൽ ഒ​രു സ​ന്ദേ​ശം എ​ത്തു​ക​യാ​യി​രു​ന്നു. അതിൽ ന​ൽ​കി​യ ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്തപ്പോൾ ആ​ദ്യം കു​റ​ച്ച് പ​ണം നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ന്‍റെ ലാ​ഭവി​ഹി​തം തി​രി​ച്ച് ന​ൽ​കി.

പി​ന്നീ​ട് ഇ​ര​ട്ടി തു​ക നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ണം വാ​ങ്ങി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​ക്ഷേ​പി​ച്ച പ​ണ​മോ ലാ​ഭ​വി​ഹി​ത​മോ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment