തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശന വിലക്കുള്ളതിനാൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓണ്‍ലൈൻ വഴിപാടിന് സൗകര്യം ഏർപ്പെടുത്തും.
കോവിഡിനെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണിപ്പോൾ ദേവസ്വം ബോർഡ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ശബരിമലയിൽ വിഷുവിനുതന്നെ ഓണ്‍ലൈൻ വഴിപാടിന് ക്രമീകരണങ്ങൾ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കും. ശബരിമലയ്ക്കുശേഷം മറ്റ് പ്രധാന ക്ഷേത്രങ്ങളിലും തുടർന്ന് എല്ലാ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കാനാണ് തീരുമാനം.
ഗണപതിഹോമം, നീരാഞ്ജനം, ഭഗവതിസേവ, അർച്ചന തുടങ്ങിയവയാണ് ഓണ്‍ലൈൻ വിഭാഗത്തിൽ ഉൾപ്പെടുത്തുക.