ഓൺലെെൻ തട്ടിപ്പുകളിൽ പലരും അകപ്പെടുന്ന വാർത്തകൾ ദിവസവും നമ്മൾ കേൾക്കാറുള്ളതാണ്. എങ്കിൽ പോലും വീണ്ടും തട്ടിപ്പിന്റെ വലയിൽ ചെന്ന് അകപ്പെടാറുണ്ട്. അത്തരത്തിലൊരു തട്ടിപ്പാണ് തളിപറമ്പിൽ നടന്നത്.
ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി തരാമെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ച് 1,37,000 രൂപ തട്ടിയെടുത്തത്. യുവതിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
പട്ടുവം പറപ്പൂലിലെ ആര്യശ്രീയുടെ പണമാണ് നഷ്ടമായത്. പ്രതിദിനം 2000 മുതല്‍ 20,000 രൂപവരെ വരുമാനം ലഭിക്കുമെന്ന് ഓണ്‍ലൈനില്‍ ലഭിച്ച അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ എട്ട് മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ആര്യശ്രീയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് വഴി പല തവണകളിലായി ഓൺലൈൻ തട്ടിപ്പുകാർ പണം തട്ടിയെടുക്കുകയായിരുന്നു.