ഇനിയും പഠിക്കാത്ത മനുഷ്യർ… ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; പ​യ്യ​ന്നൂ​രി​ൽ ന​ഷ്‌​ട​മാ​യ​ത് 40 ല​ക്ഷം

പ​യ്യ​ന്നൂ​ർ: ഓ​ൺ​ലൈ​നി​ലൂ​ടെ ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലൂ​ടെ പ​യ്യ​ന്നൂ​രി​ൽനിന്നു ത​ട്ടി​യെ​ടു​ത്ത​ത് 40 ല​ക്ഷ​ത്തോ​ളം രൂ​പ. ഷെ​യ​ർ മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ പേ​രി​ൽ പ​യ്യ​ന്നൂ​ർ കൊ​ക്കാ​നി​ശേ​രി​യി​ലെ കു​ഞ്ഞ​പ്പ​ന്‍റെ 34 ല​ക്ഷ​വും രാ​മ​ന്ത​ളി കു​ന്ന​രു​വി​ലെ 32 കാ​രി​യു​ടെ 6,12,146 രൂ​പ​യും ന​ഷ്ട​മാ​യെ​ന്ന പ​രാ​തി​യി​ൽ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ മാ​സം ആ​റു​മു​ത​ൽ 24 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് കു​ഞ്ഞ​പ്പ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ട​ത്. എ​ച്ച്ഡി​എ​ഫ്സി വി​ഐ​പി എ​ന്ന ആ​പ്പി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പി​നു ക​ള​മൊ​രു​ക്കി​യ​ത്. ഈ ​ആ​പ്പി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​തേത്തു​ട​ർ​ന്ന് ആ​പ്പി​ലെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​രാ​തി​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ൽനിന്ന് 11, 25,000 രൂ​പ ഫോ​ൺ ബാ​ങ്കിം​ഗ് വ​ഴി​യും ഐ​എം​പി​എ​സ് വ​ഴി​യും ത​വ​ണ​ക​ളാ​യി അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്കി​ന്‍റെ പേ​രി​ലു​ള്ള സം​വി​ധാ​ന​മെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ലോ​ണി​ന​ത്തി​ൽ 20,00,000 രൂ​പ​യും അ​ട​ച്ചു. വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​മി​ന​ത്തി​ൽ 2,75,000 രൂ​പ​യു​മ​ട​ക്കം 34 ല​ക്ഷം രൂ​പ​യു​ടെ വ​ഞ്ച​ന​യാ​ണ് ന​ട​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വാ​ഗ്ദാ​ന പ്ര​കാ​രം നി​ക്ഷേ​പ​വും ലാ​ഭ​വി​ഹി​ത​വും ല​ഭി​ക്കാ​ത്ത​തി​നെത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി ബോ​ധ്യ​മാ​യ​തി​നെത്തു​ട​ർ​ന്നാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തട്ടിപ്പ് ഓ​സ്ട്രേ​ലി​യ​ൻ ക​മ്പ​നി​യു​ടെ പേ​രി​ലും രാ​മ​ന്ത​ളി കു​ന്ന​രു​വി​ലെ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി പ്രീ​തി, ഓ​സ്ട്രേ​ലി​യ​ൻ ക​മ്പ​നി​യാ​യ ഹാ​ർ​വെ നോ​ർ​മ​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം 22 മു​ത​ൽ 31 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്.

പ്ര​സ്തു​ത ക​മ്പ​നി​യി​ൽ ഓ​ൺ​ലൈ​നാ​യി പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പു ന​ട​ത്തി​യ​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. മൊ​ബൈ​ൽ ബാ​ങ്കിം​ഗ് വ​ഴി പ​രാ​തി​ക്കാ​രി ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും 6,12,146 രൂ​പ​യാ​ണ് ക​മ്പ​നി​യു​ടെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നി​ക്ഷേ​പി​ച്ച​ത്. പി​ന്നീ​ട് യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത​തി​നെത്തു​ട​ർ​ന്ന് താ​ൻ വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment