കൊച്ചി: ഓൺലൈൻ റമ്മികളി നിയമവിരുദ്ധമാക്കി സർക്കാർ വിജ്ഞാപനം. കേരള ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്താണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി.
ഓൺലൈൻ റമ്മികളിയിൽ സംസ്ഥാന സര്‍ക്കാരിനോട് 10 ദിവസത്തിനുള്ള നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു, ഇതേ തുടർന്നാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരായ ഹർജിയില്‍ ചൂതാട്ട ആപ്പുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസും അയച്ചിരുന്നു. നിലവിൽ കേരള ഗെയിമിംഗ് ആക്ടിന് കീഴിൽ വരുന്നതല്ലായിരുന്നു റമ്മികളി.