കൊച്ചി: അമിത ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ട്രേഡിംഗ് സംഘങ്ങള്‍ തമ്മനം സ്വദേശിയില്‍ നിന്ന് 48 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
റിട്ട. ഉദ്യോഗസ്ഥനായ 63കാരനാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇദ്ദേഹം ഓണ്‍ലൈന്‍ ട്രേഡിംഗില്‍ ചേര്‍ന്നതോടെ ആദ്യം ലാഭം ലഭിച്ചു.
ഇതില്‍ ആകൃഷ്ടനായ പരാതിക്കാരന് തട്ടിപ്പു സംഘങ്ങളുടെ നിര്‍ദേശ പ്രകാരം അവര്‍ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 48 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു.
തുടര്‍ന്ന് ലാഭം ലഭിക്കാതെ വന്നപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായ വിവരം പരാതിക്കാരന് മനസിലാകുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ മേയ് മുതല്‍ ഓഗസ്റ്റ് ആദ്യ വാരം വരെയാണ് പണം നഷ്ടമായിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ പോലീസ് ഹെല്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
പരാതിയില്‍ പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ എ. ഫിറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.