കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുകളും മീറ്റിങുകളുമെല്ലാം ഇപ്പോൾ ഓൺലൈനാണ്. ഇത്തരം മീറ്റിങ്ങുകള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ വന്നുപെടുന്നതും അബദ്ധം പറ്റുന്നതുമെല്ലാം വൈറലാകാറുമുണ്ട്.
കോടതി നടപടികള്‍ നടക്കുന്നതിനിടെ കാമറ ഓഫ് ചെയ്യാന്‍ മറന്നുപോയി അഭിഭാഷകന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.
വെര്‍ച്വല്‍ കോര്‍ട്ടില്‍ ഉണ്ടായിരുന്ന എല്ലാവരും ഈ രംഗം കാണുകയും ചെയ്തു. പാറ്റ്ന കോടതിയുടെ വെര്‍ച്വല്‍ സെഷനിലാണ് ഈ രംഗം അരങ്ങേറിയത്.
മയൂര്‍ സേജ്പാല്‍ എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഓണ്‍ കോളിനിടെ അഭിഭാഷകന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ കാണാം.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹത്ത പങ്കെടുത്ത സെഷനിലാണ് അഭിഭാഷകന് ഈ അബദ്ധം പറ്റിയത്. ഒടുവിൽ തുഷാർ മെഹ്ത തന്നെ അഭിഭാഷകനെ വിളിച്ച് കാര്യം പറഞ്ഞു.
ഭക്ഷണം ഞങ്ങള്‍ക്കു കൂടി തരൂ എന്നാണ് എസ്ജിഐ പറയുന്നതും വീഡിയോയിൽ കാണാം.