ബാറുകളിലും ചില റെസ്റ്റോറന്റുകളിലും പ്രവേശത്തിനുള്ള പ്രായപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പ്രായപരിധി ഏർപ്പാടാക്കിയിരിക്കുന്നത്. എന്നാൽ യുഎസിലെ ഒരു കരീബിയൻ ഫുഡ് റെസ്റ്റോറന്റ് പ്രവേശനത്തിനായുള്ള പ്രായം പറയുന്നത് 30 വയസാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബ്ലിസ് റെസ്റ്റോറന്റ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾ 30 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും പുരുഷന്മാർക്ക് 35 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും ആയിരിക്കണം എന്നതാണ് നിബന്ധന.
‘ഒരു സങ്കീർണ്ണമായ അന്തരീക്ഷം നിലനിർത്താനും ഞങ്ങളുടെ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനും ഞങ്ങളുടെ അതുല്യമായ അന്തരീക്ഷത്തിൻ്റെ സുസ്ഥിരതയെ പിന്തുണയ്ക്കാനും ഈ നയം ഞങ്ങളെ സഹായിക്കുന്നു’ എന്നാണ് റെസ്റ്റോറന്റ് പങ്കുവച്ചിരിക്കുന്നത്.
റെസ്റ്റോറന്റിന്റെ ഈ നീക്കത്തെ അനുകൂലിച്ചുകൊണ്ട് നിരവധിപേരാണ് കമന്റിട്ടത്. പ്രായപരിധി ഏർപ്പാടാക്കിയ ഈ നീക്കത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.