ആ​ദ്യ​നാ​യി​ക​യാ​യി ജെ​നീ​ലി​യ മാ​ത്രം; അവൾ എ​നി​ക്ക് കു​ട്ടി​യെപോ​ലെ​യാ​യി​രു​ന്നെന്ന് സിദ്ധാർഥ്


എ​ന്‍റെ ആ​ദ്യ സി​നി​മ ബോ​യ്സി​ലെ നാ​യി​ക ജെ​നീ​ലി​യ എ​നി​ക്ക് കു​ട്ടി​യെപോ​ലെ​യാ​യി​രു​ന്നു. അ​വ​ളെ ഞാ​ൻ ത​മി​ഴും തെ​ലു​ങ്കും പ​ഠി​പ്പി​ച്ചു. അ​വ​ൾ ദി​വ​സ​വും സെ​റ്റി​ൽ ക​ര​യു​മാ​യി​രു​ന്നു.

ശ​ങ്ക​ർ സാ​ർ ര​ണ്ട് മൂ​ന്ന് പേ​ജ് ഡ​യ​ലോ​ഗ് കൊ​ടു​ത്തി​ട്ട് പോ​വും. എ​നി​ക്ക് ത​മി​ഴ് അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​വ​ൾ ക​ര​യും. ഈ ​കു​ട്ടി വ​ല്ലാ​തെ പേ​ടി​ക്കു​ന്നു, നീ ​ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് കൊ​ടു​ക്കു​മോ എ​ന്ന് എ​ന്നോ​ട് സാ​ർ ചോ​ദി​ച്ചു.

അ​ങ്ങ​നെ ഞാ​ൻ ഡ​യ​ലോ​ഗ് ട്യൂ​ഷ​നെ​ടു​ത്തു. ഒ​രു ഗാ​ന​രം​ഗം ഷൂ​ട്ട് ചെ​യ്യു​ന്ന ദി​വ​സ​ത്തി​ന്‍റെ പി​റ്റേ​ന്ന് ജെ​നീ​ലി​യ​ക്ക് ബോം​ബെ​യി​ൽ പ​രീ​ക്ഷ​യാ​യി​രു​ന്നു. രാ​ത്രി​യാ​യി​രു​ന്നു ഷൂ​ട്ട്.

ക​ട്ട് പ​റ​ഞ്ഞാ​ൽ ഉ​ട​നെ കാ​റി​ലി​രു​ന്ന് ഞാ​ൻ അ​വ​ൾ​ക്ക് എ​ക്ക​ണോ​മി​ക്സി​ന്‍റെ ട്യൂ​ഷ​നെ​ടു​ക്കും. അ​വ​ളു​ടെ ആ​ദ്യ നാ​യ​ക​ൻ ഞാ​നാ​ണ്. എ​ന്‍റെ ആ​ദ്യ നാ​യി​ക അ​വ​ളും. എ​ന്‍റെ ആ​ദ്യ നാ​യി​ക​യാ​യി ഈ ​ജ​ന്മ​ത്തി​ൽ മ​റ്റൊ​രാ​ളെ​യും സ​ങ്ക​ൽ​പ്പി​ക്കാ​ൻ പ​റ്റി​ല്ല. – സി​ദ്ധാ​ർ​ഥ്

Related posts

Leave a Comment