മി​ക​ച്ച സ​ന്ദേ​ശ​ങ്ങ​ളു​മാ​യിഒ​ന്ന​ര മീ​റ്റ​ർ ചു​റ്റ​ള​വ്

മി​ക​ച്ച സ​ന്ദേ​ശ​ങ്ങ​ളു​മാ​യി എ​ത്തു​ക​യാ​ണ് ഒ​ന്ന​ര മീ​റ്റ​ർ ചു​റ്റ​ള​വ് എ​ന്ന ചി​ത്രം. കാ​ഞ്ഞി​ര​മ​ല​യി​ൽ ഫി​ലിം​സി​നു വേ​ണ്ടി ഉ​മേ​ഷ് ത​ങ്ക​പ്പ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം, 2021-ൽ ​മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ കാ​ട​ക​ലം എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത സ​ഖി​ൽ ര​വീ​ന്ദ്ര​ൻ ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

വേ​ഴാ​മ്പ​ലു​ക​ളെ പ്ര​ണ​യി​ക്കു​ന്ന ഹൈ​റേ​ഞ്ചി​ൽ താ​മ​സി​ക്കു​ന്ന കു​ട്ട​ന്‍റെ​യും കു​ട്ട​നാ​ട് പോ​ലു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന, കോ​ളജ് മാ​ഗ​സി​ൻ എ​ഡി​റ്റ​റാ​യ ന​സീ​റി​ന്‍റെ​യും ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം ക​ട​ന്നു​പോ​കു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യി​ൽ ആ​രും ഇ​തു​വ​രെ അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് വി​ജ​യം വ​രി​ച്ചി​രി​ക്കു​ക​യാ​ണ്, ഒ​ന്ന​ര മീ​റ്റ​ർ ചു​റ്റ​ള​വ് എ​ന്ന ചി​ത്രം.​വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ വ്യ​ത്യ​സ്ത​മാ​യൊ​രു ഗാ​നം ചി​ത്ര​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു.

ഛായാ​ഗ്ര​ഹ​ണം-ഹാ​രീ​സ് കോ​ർ​മോ​ത്ത്, എ​ഡി​റ്റ​ർ-​അ​ഖി​ൽ കു​മാ​ർ, ഗാ​ന​ങ്ങ​ൾ-വി​ജു രാ​മ​ച​ന്ദ്ര​ൻ, സം​ഗീ​തം-മു​ര​ളി കൃ​ഷ്ണ​ൻ, ആ​ലാ​പ​നം -വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, ക​ള​റിം​ഗ്-ആ​ശി​വാ​ദ് സ്റ്റു​ഡി​യോ​സ്, സൗ​ണ്ട് ഡി​സൈ​ൻ -ദി​നേ​ശ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം -മു​ര​ളി കൃ​ഷ്ണ​ൻ, സ​ഹ​സം​വി​ധാ​നം -ജ​സ്റ്റി​ൻ ബെ​ന്നി, നീ​തി​അ​ഭി​ലാ​ഷ്, പ്രൊ​ഡ​ഷ​ൻ ക​ൺ​ട്രോ​ള​ർ-ര​ഞ്ജു മോ​ൻ, സ്റ്റി​ൽ-വി​നോ​ദ് ജ​യ​പാ​ൽ, ഡി​സൈ​ൻ-അ​ന​ന്തു ക​ള​ത്തി​ൽ, പി.​ആ​ർ.​ഒ-അ​യ്മ​നം സാ​ജ​ൻ. ഡാ​നീ​ഷ്, സി​ജി​ൻ സ​തീ​ശ്, മ​നോ​ജ്, ആ​തി​ര, പ്ര​താ​പ​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment