തിരുവനന്തപുരം: ജൂസ് വലിച്ചു കുടിക്കാന്‍ എന്തിനാ ഇനി പ്ലാസ്റ്റിക് സ്ട്രോ. നല്ല നാടന്‍ തെങ്ങിന്റെ ഓല കൊണ്ടുണ്ടാക്കിയ സ്ട്രോയുണ്ട്. പ്ലാസ്റ്റിക് സ്ട്രോയൊന്നും ഏഴയലത്തു വരില്ല. കനകക്കുന്ന് സൂര്യകാന്തിയില്‍ നടക്കുന്ന ശുചിത്വസംഗമം പ്രദര്‍ശന വിപണനമേളയിലെ സ്റ്റാളിലാണ് ഉണങ്ങിയ ഓല കൊണ്ടുണ്ടാക്കിയ സ്ട്രോകള്‍ ഉള്ളത്.
ബാംഗുലുരു കേന്ദ്രമാക്കിയുള്ള സ്റ്റാര്‍ട്ട് അപ് കമ്പനിയായ എവലോ ജ്യ എന്ന സംരംഭമാണ് പ്ലാസ്റ്റിക് വിമുക്തമായ ഈ കുഴല്‍ പുറത്തിറക്കിയിരിക്കുന്നത്. ഉണങ്ങിയ ഓലയ്ക്കാല് ഈര്‍ക്കില്‍ മാറ്റിയ ശേഷം കുഴലുരൂപത്തിലാക്കുന്നു. ഇളകി പോകാതിരിക്കാന്‍ ജൈവപശതേച്ച് ഒട്ടിക്കും. വില ഒന്നിന് 50 പൈസയില്‍ താഴെയേ വരൂ. ഉപയോഗിച്ച ശേഷം കളയാം. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ല. വീട്ടില്‍ തന്നെ സ്വന്തമായും നിര്‍മിക്കാം.
ബാംഗലുരുവിലെ ചെറുതും വലുതുമായ മിക്ക കടകളിലും ഇത് വിതരണത്തിനെത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. കേരളത്തില്‍ താമസിയാതെ വലിയ മുന്നേറ്റമുണ്ടാക്കുമെന്നു കമ്പനി ഓപ്പറേറ്റിങ് മാനേജര്‍ ജോഷി ജോണ്‍ പറഞ്ഞു. ബാംഗുലുരു മലയാളികളായ സജി, ജോഷി ജോണ്‍, ഡേവിഡ്, ജോഷി, ലിയോ, സന്ദീപ് എന്നിവരാണ് ഓല സ്ട്രോയ്ക്കു പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍. ചെറിയ അളവിലും വലിയ അളവിലും സ്ട്രോകള്‍ ലഭ്യമാണ്.
ഇതേ പോലെ മാതൃകയാക്കാവുന്ന ഒന്നാണ് കോട്ടയം എംജി യൂനിവേഴ്സിറ്റി കോളെജ് വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തമായ പോത എന്ന പുല്ലിന്റെ തണ്ട് കൊണ്ടുണ്ടാക്കിയ സ്ട്രോ പ്ലാസ്റ്റിക് സ്ട്രോയ്ക്ക് പകരമായി ഉപയോഗിക്കാം. നാട്ടിന്‍പുറത്തെ പാടത്തും വരമ്പുകളിലും കാണുന്ന പോത എന്ന പുല്‍ച്ചെടിയുടെ തണ്ട് മുറിച്ചെടുത്ത ശേഷം അകത്തെ മാര്‍ദവമുള്ള ഭാഗം കുത്തി പുറത്തു കളഞ്ഞ് കുഴലുപോലെയാക്കും.
തുടര്‍ന്ന് വൃത്തിയാക്കി ഉപയോഗിക്കാം. എറണാകുളം സ്വദേശി ഷിജോജോയ് ആണ് ആശയം മുന്നോട്ട് വച്ചത്. ഇതു കൂട്ടുകാരായ അഭിജിത്ത്, അജിത്ത് എന്നിവര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. എംഎസ്സി എണ്‍വയോണ്‍മെന്റല്‍ സയന്‍സ് വിദ്യാര്‍ഥികളായ ഇവര്‍ ഈ കണ്ടുപിടിത്തവുമായാണ് മേളയിലെത്തിയത്. കുറഞ്ഞ ചെലവില്‍ സംസ്കരിച്ച് കടകളില്‍ എത്തിച്ചാല്‍ പ്ലാസ്റ്റിക് സ്ട്രോകളോട് കടക്ക് പുറത്ത് പറഞ്ഞ് തനിനാടനിലേക്ക് മടങ്ങാം.