ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു; ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്ന ജീവിതത്തെക്കുറിച്ച് ഇയാള്‍ പറയുന്നതിങ്ങനെ…

കോട്ടയം: ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം ജോലി ചെയ്ത അനുഭവങ്ങള്‍ കുറിച്ചു കൊണ്ടുള്ള ഗണ്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ഉമ്മന്‍ചാണ്ടിയുടെ ജനകീയതയും സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന കഴിവും വിശദീകരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണു വൈറലായിരിക്കുന്നത്. എസ്.ഐയായ അമയന്നൂര്‍ ഗൗരീശങ്കരം പ്രദീപ്കുമാറാണ് ഇന്നലെ സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു മുന്നോടിയായി നവമാധ്യമങ്ങളില്‍ കുറിപ്പിട്ടത്. തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മുഹൂര്‍ത്തമാണു ഉമ്മന്‍ചാണ്ടിയ്ക്ക് ഒപ്പമുള്ള ജോലിയെന്നു പ്രദീപ് പറയുന്നു. 1991ല്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്നപ്പോഴാണു പ്രദീപ് ഒപ്പം ചേരുന്നത്.

ഉമ്മന്‍ചാണ്ടിയ്ക്കൊം ജോലി ചെയ്തപ്പോഴുണ്ടായ പല അനുഭവങ്ങളും പ്രദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. അതിലൊന്ന് ഇങ്ങനെ: ഒരിക്കല്‍ എറണാകുളത്തു നിന്നു കോഴിക്കോട്ടേക്ക് കണ്ണൂര്‍ എക്സ്പ്രസില്‍ ജനറല്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു സ്ത്രീയും മകന്‍ എതിര്‍ സീറ്റില്‍ യാത്ര ചെയ്തിരുന്നു. പിറവം ആരക്കുന്നം പാര്‍പ്പാകോട് ലക്ഷം വീട് കോളനിയിലെ ചെറുവീട്ടിലാണ് സെബിയയും മകനുമായിരുന്നു യാത്രക്കാര്‍.കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മുസ്തഫയുടെ വരുമാനംകൊണ്ടു രണ്ടു മക്കളടങ്ങുന്ന കുടുംബം മുന്നോട്ടുപോകുന്നതിനിടെ സര്‍ക്കാര്‍ അനുവദിച്ച രണ്ടു ലക്ഷം രൂപ ഉപയോഗിച്ച് ആറുവര്‍ഷം മുമ്പ് അവര്‍ വീടു നിര്‍മാണം ആരംഭിച്ചു. ഇതിനിടെ മുസ്തഫ ഹൃദയാഘാതം മൂലം മരിയ്ക്കുകയും വീടുപണി മുടങ്ങുകയും ചെയ്തു.

സെഹിയയ്ക്ക് കളമശേരി ഐ.ഐ.ടിയില്‍ തൂപ്പുകാരിയുടെ താത്ക്കാലിക ജോലി ലഭിച്ചെങ്കിലും പകല്‍ സമയം മകള്‍ അസീനയെ പണിതീരാത്ത വീട്ടില്‍ ഒറ്റയ്ക്കാക്കി ജോലിക്കു പോകാന്‍ മനസ് അനുവദിച്ചില്ല. അതുകൊണ്ട്, പ്ലസ് വണ്ണിലേക്കു ജയിച്ച അസീനയെ നിലമ്പൂരിലെ അറബിക് കോളജ് ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുകയായിരുന്നു. ഈ മകളെ കാണാനാണ് സെബിയ ഇളയ മകന്‍ സുധീനോടൊപ്പം ട്രെയിനില്‍ കയറിയത്. സെബിയയുടെ ഫോണ്‍ നമ്പറും വിലാസവും കുറിച്ചെടുത്തോളാന്‍ ഉമ്മന്‍ ചാണ്ടി പ്രദീപിനോടു പറഞ്ഞു. സെബിയ സാറിനോട് യാത്ര പറഞ്ഞിറങ്ങുകയും ചെയ്തു.

പിന്നീട്, ഉമ്മന്‍ചാണ്ടി പിറവം നഗരസഭാ ചെയര്‍മാന്‍ സാബു കെ. ജേക്കബിനെ വിളിച്ച് സെബിയയുടെ വീടുനിര്‍മാണത്തിന് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പിറവം രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ സഹായത്തോടെ വീടുപണി തുടങ്ങി. പിന്നാലെ ഫൊക്കാനയുടെ പിന്തുണയെത്തി. കഴിഞ്ഞ മെയ്മാസം ആഘോഷപൂര്‍വം ഗൃഹപ്രവേശനം നടന്നു. അസീനസ്വന്തം വീട്ടില്‍ നിന്ന് പഠിക്കാന്‍ തുടങ്ങി. അസീനയുടെ വിവാഹവും നടന്നു. വിവാഹത്തിന് ഒരു ലക്ഷം രൂപയുടെ സഹായവും നല്കി. ഉമ്മന്‍ ചാണ്ടി സാര്‍ കല്യാണത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും പ്രദീപ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു.

 

Related posts