ദു​ബാ​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് കൂ​റ്റ​ൻ ഫ്ലെ​ക്സ്ഒ​രു​ക്കി പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​മൊ​ഴി


ദു​ബാ​യ്: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കൂ​റ്റ​ൻ ഫ്ലെ​ക്സ് ദു​ബാ​യി​ലെ ഓ​ഫീ​സി​ൽ അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കി പ്ര​വാ​സി​ക​ൾ യാ​ത്രാ​മൊ​ഴി ന​ൽ​കി.

ദു​ബാ​യി​ലെ സ​ർ​ക്കാ​ർ സേ​വ​നദാ​താ​ക്ക​ളാ​യ ഇ​സി​എ​ച്ച് ഡി​ജി​റ്റ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ ഒ​രു​ക്കി​യ പ​ടു കൂ​റ്റ​ൻ ഫ്ലെ​ക്സ് ബോ​ർ​ഡി​നു മു​ന്നി​ൽ സ്വ​ദേ​ശി​ക​ളു​ൾ​പ്പെ​ടെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക വാ​ണി​ജ്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ മൗ​ന പ്രാ​ർ​ഥ​ന​യും അ​നു​ശോ​ച​ന​വും സം​ഘ​ടി​പ്പി​ച്ചു.

സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യ് എ​മി​റേ​റ്റ്സ് ട​വേ​ഴ്സ് ഹോ​ട്ട​ലി​ൽ ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യും കീ​രീ​ടാ​വ​കാ​ശി​യു​മൊ​ത്ത് ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​നു​ശോ​ച​ന ഫ്ലെ​ക്സി​ലു​ള്ള​ത്.

 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റ്ക​ണ​ക്കി​ന് പേ​ർ ഫോ​ട്ടോ​യെ​ടു​ക്കാ​നും അ​നു​ശോ​ച​നം അ​ർ​പ്പി​ക്കാ​നു​മാ​യി ഇ​തു​വ​ഴി വ​രു​ന്നു​ണ്ട്.

ഇ​സി​എ​ച്ച് ഡി​ജി​റ്റ​ൽ സി​ഇ​ഒ ഇ​ഖ്ബാ​ൽ മാ​ർ​ക്കോ​ണി മൗ​ന​പ്രാ​ർ​ഥ​ന​യ്ക്കും അ​നു​സ്മ​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. ഗാ​യ​ക​ൻ അ​ജ​യ്‌​ഗോ​പാ​ൽ, ബ​ഷീ​ർ തി​ക്കോ​ടി, സു​ലൈ​മാ​ൻ മ​തി​ല​കം, സ​ലാം കൊ​ടി​യ​ത്തൂ​ർ, ഗ​ഫൂ​ർ എം. ​ഖ​യ്യാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment