വിടനൽകാൻ തിരുനക്കരയിൽ ജനപ്രവാഹം; പൊതുദർശനത്തിന് വിപുലമായ ക്രമീകരണം

കോട്ടയം:

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിലെത്തി. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിയെട്ട് മണിക്കൂറോളം എടുത്താണ് തിരുനക്കരയിൽ എത്തിയത്.

ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ തിരുനക്കരയിൽ എത്തിയിരിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേരും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയത്ത് എത്തിയിട്ടുണ്ട്.

Related posts

Leave a Comment