തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സര്‍ക്കാരിന് കത്തയച്ച് സഹോദരന് അലക്സ്.വി.ചാണ്ടി.
നിലവില്‍ ഉമ്മന്‍ചാണ്ടി ചികിത്സയിലുള്ള ബാംഗ്ലൂര്‍ എച്ച്സിജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണം.
ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കാന്‍ വേണ്ട ക്രമീകരണം ഒരുക്കണം. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ മൂലം ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയമായ ചികിത്സ ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന ആരോപണവുമായി അലക്സ്.വി.ചാണ്ടി നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് മാറ്റിയത്.