40-ാം ച​ര​മ​ദി​നം; ഉ​മ്മ​ന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് ജനപ്രവാഹം; പു​തു​പ്പ​ള്ളി​യി​ൽ പ്ര​ചാ​ര​ണം ടോ​പ്


പു​തു​പ്പ​ള്ളി: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ 40-ാം ച​ര​മ​ദി​ന​ത്തി​ല്‍ പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ബ​റി​ട​ത്തി​ലേ​ക്ക് ജ​ന​പ്ര​വാ​ഹം. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നു​ള്ള ആ​ളു​ക​ളും രാ​വി​ലെ ക​ബ​റി​ട​ത്തി​ങ്ക​ലെ​ത്തി.

പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി​യി​ല്‍ രാ​വി​ലെ ച​ര​മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഡോ. ​യാ​ക്കോ​ബ് മാ​ര്‍ ഐ​റേ​നി​യ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ര്‍​ന്ന് ക​ല്ല​റ​യി​ല്‍ ധൂ​പ പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു. പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും പ​ള്ളി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു.പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ന്‍റെ പ്ര​ചാ​ര​ണ​പ​രി​പ​ടി​ക​ൾ ഇ​ന്നു നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

അതേസമയം, 40-ാം ച​ര​മ​ദി​ന​ത്തെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും രാ​വി​ലെ സ്മൃ​തി​യാ​ത്ര​ക​ള്‍, സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്..​

യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​കു​ന്നേ​രം പു​തു​പ്പ​ള്ളി പ​ള്ളി​യി​ല്‍നി​ന്ന് പു​തു​പ്പ​ള്ളി ക​വ​ല​യി​ലേ​ക്കു പ​ദ​യാ​ത്ര​യും തു​ട​ര്‍​ന്നു യു​വ​ജ​ന​സം​ഗ​മ​വും ന​ട​ത്തു​ന്നു​ണ്ട്.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ പൂ​ര്‍​ത്തി​യാ​കു​ന്ന​ത് നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ രാ​വി​ലെ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ​യും തു​ട​ര്‍​ന്ന് പു​തു​പ്പ​ള്ളി ഹൗ​സി​ലെ പ്രാ​ര്‍​ഥ​ന​ക​ളോ​ടെ​യു​മാ​ണ്.

ജെ​യ്കി​ന്‍റെ പ​ര്യ​ട​നം മീ​ന​ട​ത്ത്
പു​തു​പ്പ​ള്ളി: ഇ​ട​തു സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സ് മീ​ന​ടം പ​ഞ്ചാ​യ​ത്തി​ല്‍ പ​ര്യ​ട​നം തു​ട​ങ്ങി. രാ​വി​ലെ വ​ട്ടാ​ക്കാ​വി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം ആ​റാ​ണി, ഒ​ണ​ക്ക​പ്ലാ​വ്, പു​തു​വ​യ​ല്‍, മൂ​ന്നാം​മൈ​ല്‍, പ​മ്പു​ക​വ​ല, ക​ങ്ങ​ഴ​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി. ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സ്‌​ക്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ്ഥാ​നാ​ര്‍​ഥി സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്.

ജ​ന്മ​നാ​ടി​ന്‍റെ സ്‌​നേ​ഹ​ത്ത​ണ​ലി​ല്‍ അ​നു​ഗ്ര​ഹാ​ശം​സ​ക​ള്‍ ഏ​റ്റു​വാ​ങ്ങി​യാ​യി​രു​ന്നു ഇ​ന്ന​ലെ സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര്യ​ട​നം. മ​ണ​ര്‍​കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​ടി​മ​റ്റ​ത്ത് നി​ന്നാ​ണ് ഇ​ന്ന​ലെ ജെ​യ്ക് സി. ​തോ​മ​സി വാ​ഹ​ന പ​ര്യ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രീ​പ്പ​റ​മ്പ്, വ​യ​ലാ​ട്ടു മ​റ്റം, പ​ണി​ക്ക​മ​റ്റം എ​ന്നി സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി എ​ത്തി​യ​പ്പോ​ള്‍ പു​ഷ്പ​വൃ​ഷ്ടി​ നടത്തി നാ​ട്ടു​കാ​ര്‍ സ്വീ​ക​രി​ച്ചു.

ലി​ജി​ൻ ലാ​ൽ കൂ​രോ​പ്പ​ടയിൽ
പു​തു​പ്പ​ള്ളി: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ലി​ജി​ന്‍ ലാ​ല്‍ കു​രോ​പ്പ​ട പ​ഞ്ചാ​യ​ത്തി​ലാ​ണ് പ​ര്യ​ട​നം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നൊ​പ്പ​മാ​ണ് വാ​ഹ​ന പ​ര്യ​ട​നം.

വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ടു വോ​ട്ട​ഭ്യ​ര്‍​ഥി​ക്കാ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കൂ​ടി എ​ത്തി​യ​തോ​ടെ ആ​വേ​ശ​മാ​യി. മ​ണ​ര്‍​കാ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷ​മാ​ണു പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.

മാ​ലം ന​ട​യ്ക്ക​ല്‍ ഇ​ല്ല​ത്ത് കെ.​കെ. ശ​ര്‍​മ​യു​ടെ വ​സ​തി​യി​ലും തു​ട​ര്‍​ന്നു ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി​യെ​യും സ​ന്ദ​ര്‍​ശി​ച്ച് അ​നു​ഗ്ര​ഹം തേ​ടി. പാ​മ്പാ​ടി വി​മ​ലാം​ബി​ക സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ കു​ട്ടി​ക​ള്‍​ക്കൊ​പ്പം ഓ​ണ​സ​ദ്യ​യി​ലും പ​ങ്കെ​ടു​ത്തു.

ഭ​വ​ന​സ​ന്ദ​ർ​ശ​ന​വു​മാ​യി ആം ​ആ​ദ്മി
പു​തു​പ്പ​ള്ളി: ആം ​ആ​ദ്മി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി ലൂ​ക് തോ​മ​സി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം ആം ​ആ​ദ്മി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ പു​തു​പ്പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ക്ക​ഴി​ഞ്ഞു. ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക​ര്‍ പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പ​കു​തി​യി​ല​ധി​കം വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

കൊ​ടി തോ​ര​ണ​ങ്ങ​ളു​ടെ​യും പ​ടു​കൂ​റ്റ​ന്‍ ഫ്‌​ള​ക്‌​സു​ക​ളു​ടെ​യും ഗ​താ​ഗ​തം സ്ഥം​ഭി​പ്പി​ച്ചുകൊ​ണ്ടു​ള്ള വാ​ഹ​ന ജാ​ഥ​ക​ളു​ടെ​യും ഇ​ട​യി​ല്‍ സ​മ്മ​തി ദാ​യ​ക​രെ നേ​രി​ല്‍ ക​ണ്ടു പാ​ര്‍​ട്ടി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ദൗ​ത്യം. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ല്ലാ​നാ​ണു പാ​ര്‍​ട്ടി​യു​ടെ ല​ക്ഷ്യം.

പു​തു​പ്പ​ള്ളി​യി​ൽ പ്ര​ചാ​ര​ണം ടോ​പ്
പു​തു​പ്പ​ള്ളി: വെ​ട്ടെ​ടു​പ്പി​നു 10 ദി​വ​സം ബാ​ക്കി നി​ല്‍​ക്കെ പു​തു​പ്പ​ള്ളി​യി​ലെ പ്ര​ചാ​ര​ണ​രം​ഗം സ​ജീ​വ​മാ​യി. ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പു​തു​പ്പ​ള്ളി​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​ര​ക്കി​ലാ​ണ്.

രാ​പ​ക​ല്‍ ഭേ​ദ​മെ​ന്യെ നേ​താ​ക്ക​ന്മാ​ര്‍ വോ​ട്ടു​തേ​ടി വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ളും നി​റ​ഞ്ഞു ക​ഴി​ഞ്ഞു.

ഒ​രു മു​റി​പോ​ലും ഒ​രു ഹോ​ട്ട​ലു​ക​ളി​ലും ല​ഭി​ക്കാ​നി​ല്ല. സാ​ധാ​ര​ണ നി​ര​ക്കി​നെ​യും ഉ​യ​ര്‍​ത്തി​യാ​ണു പ​ല ഹോ​ട്ട​ലു​ക​ളി​ലും മു​റി​ക​ള്‍ ന​ല്‍​കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ പൂ​ട്ടി​ക്കി​ട​ന്ന വീ​ടു​ക​ള്‍ വ​രെ വാ​ട​ക​യ്ക്കു പോ​യി.

പു​തു​പ്പ​ള്ളി, മ​ണ​ര്‍​കാ​ട്, പാ​മ്പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​രു​നി​ല വീ​ട് 20 ദി​വ​സ​ത്തേ​ക്ക് അ​റു​പ​തി​നാ​യി​രം രൂ​പ​യ്ക്കു വ​രെ ആ​വ​ശ്യ​ക്കാ​രു​ണ്ട്. രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍ വ​രെ പു​തു​പ്പ​ള്ളി​യി​ല്‍ താ​മ​സി​ച്ചാ​ണു പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന​ത്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് താ​മ​സി​ക്കു​ന്ന​തി​നും വീ​ടു​ക​ളെ​യാ​ണു ആ​ശ്ര​യി​ക്കു​ന്ന​ത്.റോ​ഡു​നീ​ളെ പ്ര​ചാ​ര​ണ​വും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പ​ര​ക്കം പാ​ച്ചി​ലും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടാ​യി തു​ട​ങ്ങി.

വാ​ഹ​ന​ങ്ങ​ള്‍ അ​മി​തി​വേ​ഗ​ത​യി​ല്‍ പാ​യു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വ​ഴി ന​ട​ക്കു​വാ​ന്‍ പോ​ലും സാ​ധി​ക്കാ​തെ​യാ​യി. ക​വ​ല​ക​ള്‍ തോ​റും സ​മ്മേ​ള​ന​സ്ഥ​ല​ങ്ങ​ളാ​യി കെ​ട്ടി​യ​ട​ച്ച​തോ​ടെ വ്യാ​പാ​രി​ക​ള്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു.

ഓ​ണ​ത്തി​നു​ള്ള ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കാ​മെ​ന്നു ക​രു​തി​യി​രു​ന്ന വ്യാ​പാ​രി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ക​വ​ല​ക​ള്‍ തി​ര​ക്കാ​യ​തി​നാ​ല്‍ മ​ണ്ഡ​ല​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ള്‍ എ​ത്താ​താ​യി.

വ​ഴി​നീ​ളെ പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും രം​ഗ​ത്തി​റ​ങ്ങി​യ​തും മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ദു​രി​ത​മാ​യി. അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​രെ പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​റു​തേ​വി​ടു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ യാ​ത്ര​ക്കാ​രെ വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്നും ഇ​റ​ക്കി നി​ര്‍​ത്തി​യാ​ണു പ​ല​സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന. ഗി​യ​റി​ൽ


ചു

Related posts

Leave a Comment