അപ്പായുടെ ആ​ഗ്ര​ഹം പോ​ലെ… സം​സ്കാ​ര​ത്തി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​വേണ്ട; ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കത്തു നൽകി ഉമ്മൻചാണ്ടിയുടെ ഭാര്യ

കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ വേണ്ടെന്ന് കുടുംബം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം മ​തി സം​സ്കാ​ര​മെ​ന്ന് കു​ടും​ബം നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യെ​ന്ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ത​ന്നെ സം​സ്‌​കാ​രം ന​ട​ത്താ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഇ​ത് വേ​ണ്ടെ​ന്ന് കു​ടും​ബം സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭാ​ര്യ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ​ത്.

പി​താ​വി​ന്‍റെ അ​ന്ത്യാ​ഭി​ലാ​മ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍ പ്ര​തി​ക​രി​ച്ചു.സം​സ്കാ​ര ച​ട​ങ്ങി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി വേ​ണ്ടെ​ന്ന് മു​ൻ​പ് ത​ന്നെ ഉ​മ്മ​ൻ ചാ​ണ്ടി കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment