രാഷ്ട്രീയക്കാരുടെ ജീവിതം എത്ര സുഖകരമാണെന്ന് ചിലരെങ്കിലും ഇടയ്‌ക്കെങ്കിലും ചിന്തിക്കാറുണ്ട്. അതേസമയം അവരുടെ കുടുംബാംഗങ്ങളുടെ ജീവിതം ഏതവസ്ഥയിലാണെന്നുള്ളത് പലപ്പോഴും പലരും മറന്നു പോവുന്നു. ജനസേവനത്തിനായി ഇരങ്ങിത്തിരിക്കുന്നതിനാല്‍ നാഥനില്ലാത്ത അവസ്ഥയിലാണ് പലപ്പോഴും ആ കുടുംബങ്ങളുള്ളത്. ഇത്തരത്തില്‍ ചെറുപ്പം മുതല്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് മുഖ്യമന്ത്രിക്കസേരയില്‍ വരെയെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ ഭര്‍ത്താവിനെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കുവൈറ്റില്‍ ഒഐസിസിയുടെ വേദിയില്‍ ഉമ്മന്‍ ചാണ്ടിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഇരിക്കുമ്പോഴായിരുന്നു മറിയാമ്മ ഉമ്മന്റെ രസകരമായ പ്രസംഗം. എന്നെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണ് എന്നു പറഞ്ഞാണു മറിയാമ്മ തുടങ്ങിയത്.
പ്രസംഗിക്കാന്‍ ഒന്നുമറിയില്ല, ഒരുപാട് അസുഖങ്ങള്‍ ഒക്കെയുള്ള പാവം വീട്ടമ്മയാണ് എന്നു പറഞ്ഞു മറിയാമ്മ പ്രസംഗം ആരംഭിച്ചു. എന്റെ ഭര്‍ത്താവ് കടന്നു വന്ന അഗ്‌നി പരീക്ഷകള്‍ നിങ്ങള്‍ക്ക് അറിയാം എന്നും അക്കാരണത്താല്‍ തന്നെ എന്തു ടെന്‍ഷന്‍ വന്നാലും നിങ്ങള്‍ എന്നെ ഓര്‍ത്താല്‍ മതി കാരണം അതില്‍ക്കൂടുതല്‍ വരില്ല നിങ്ങളുടെ ഒരു പ്രശ്‌നവും എന്നും മറിയാമ്മ പറഞ്ഞു.
ഭര്‍ത്താവായ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് മറിയാമ്മ പറഞ്ഞതിങ്ങനെ…’നാട്ടുകാരുടെ മുഴുവന്‍ ദുരിതങ്ങള്‍ കാണുന്ന ആളാണ്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനം. ആഴ്ചയില്‍ എട്ടുദിവസം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇടയ്ക്കിടെ ആഗ്രഹിച്ചുപോകാറുണ്ട്. ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ..? എല്ലാരുടെയും കണ്ണീരൊപ്പുന്ന ആളാണ്. എന്റേം മക്കള്‍ടേം കണ്ണീര് ആരൊപ്പും’. ഭാര്യയുടെ പ്രസംഗത്തിലുടനീളം പ്രസന്നതയും ശ്രോതാവെന്ന നിലയിലുള്ള ആകാംക്ഷയും നിറഞ്ഞ മുഖത്തോടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഇരിപ്പ്. മറിയാമ്മ ഉമ്മന്റെ വാക്കുകള്‍ പലപ്പോഴും സദസ്സില്‍ കൂട്ടച്ചിരികള്‍ക്കും കരഘോഷങ്ങള്‍ക്കും കാരണമായി,