കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയുടെ പിന്നാലെയാണിപ്പോള്‍ ട്രോളന്മാരും സമൂഹ മാധ്യമങ്ങളും. ഉമ്മന്‍ ചാണ്ടിക്ക് മാത്രം എങ്ങിനെ എല്ലാ വര്‍ഷവും ട്രെയിനില്‍ ഒരേ സീറ്റ് കിട്ടുന്നു എന്ന് ചോദിച്ചാണ് ട്രോളുകള്‍ വരുന്നത്.
രാവിലെ ആന്ധ്രയില്‍ നിന്നാരംഭിച്ച് കാസര്‍ഗോട്ടെയും കണ്ണൂരിലേയും പരിപാടികള്‍ കഴിഞ്ഞ് ചെറിയൊരുറക്കത്തില് യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക്. എന്ന തലക്കെട്ടോടെ അഭിജിത് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നത്.
ഒരേ ചിത്രത്തിന് 1979, 2009,2019,2039 എന്നിങ്ങനെ കാപ്ഷന്‍ നല്‍കിയാണ് ചിലര്‍ ട്രോളുന്നതെങ്കില്, പ്രളയത്തെ അതിജീവിച്ചിട്ടും ഉമ്മന്‍ചാണ്ടിക്ക് മാറ്റമില്ല എന്നാണ് മറ്റ് ചിലര്‍ ട്രോളിയത്.
തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെന്ന് ആരോപിക്കുന്നവരും ഉണ്ട്. ഉമ്മന്‍ചാണ്ടിയുടെ ആരാധകരാവട്ടെ, കെ.എസ്.യു. പ്രസിഡന്റിന്റെ പോസ്റ്റിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമാണ്. ഒ.സി. (ഉമ്മന്‍ ചാണ്ടി) എന്ന പേരില്‍ ഹാഷ്ടാഗും അവര്‍ പിന്തുണ പ്രഖ്യാപിച്ച് കമന്റായി ഇടുന്നുണ്ട്.