കോട്ടയം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒമ്പതാം ചരമദിനാചരണത്തില്‍ പുതുപ്പളളിയിലേക്കു ജനപ്രവാഹം.
ഇന്നു രാവിലെ 7.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്മകുര്ബാനയില് കുടുംബാംഗങ്ങളും ബന്ധുക്കളുമടക്കം നൂറുകണക്കിനാളുകളാണു പങ്കെടുത്തത്.
കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറസ് വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കല്ലറയില്‍ ധൂപപ്രാര്‍ഥനയും നടന്നു.
ഇന്നു പുലര്‍ച്ചെ മുതല്‍ കല്ലറയിൽ സന്ദര്‍ശകരുടെ തിരക്കുതുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരികള്‍ കത്തിച്ചു.
വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും കൂട്ടമായെത്തി. സഭാ മേലധ്യക്ഷന്മാരും കല്ലറ സന്ദര്‍ശിക്കുന്നുണ്ട്. നടൻ ജയറാം കബറിടത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു.