കോട്ടയം: കേരളത്തിന്റെ പ്രിയ നേതാവ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി.
രാവിലെ എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഉച്ചയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ അന്ത്യകര്‍മത്തില്‍ പങ്കെടുക്കാന്‍ പുതുപ്പള്ളിയിലെത്തും. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും നടക്കുന്ന സംസ്കാരചടങ്ങുകളില്‍ രാഹുല്‍ പങ്കെടുക്കും.
ഉമ്മന്‍ചാണ്ടിയുടെ വിയോഗവാര്‍ത്ത അറിഞ്ഞയുടൻ ബംഗളൂരുവില്‍വച്ച് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കർണാടക മുൻമന്ത്രി ടി. ജോണിന്റെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കൊപ്പമായിരുന്നു രാഹുല്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
ജനകീയ അടിത്തറയുള്ള നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്ന് രാഹുല്‍ ട്വീറ്റും ചെയ്തിരുന്നു.
മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും തിരുനക്കരയില്‍
കോട്ടയം: ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി തിരുനക്കരയിലെത്തിയത് രാഷ്ട്രീ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍.
മന്ത്രിമാരായ കെ. രാധാകൃഷ്ണന്, റോഷി അഗസ്റ്റ്യന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, പി.ജെ. ജോസഫ്. ജോസ് കെ. മാണി, തോമസ് ചാഴികാടന്, വൈക്കം വിശ്വന്, പി.സി. ചാക്കോ, എം.എ. ബേബി, കെ. സുരേഷ്കുറുപ്പ്, മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേഷ് പിഷാരടി തുടങ്ങി ഒട്ടേറെ പ്രമുഖരാണ് തിരുനക്കരയില്‍ ഉമ്മന്‍ചാണ്ടിക്ക് പ്രണാമം അര്‍പ്പിക്കാനെത്തിയത്.