തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് ഡോക്ടറുടെ കുറിപ്പോടെ മദ്യം വാങ്ങാൻ അനുമതി നൽകുന്ന ഉത്തരവ് സർക്കാർ പുറത്തിറക്കി. മദ്യാസക്തിയുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി എക്സൈസ് ഓഫീസില്‍ ഹാജരാക്കണം.
എക്സൈസ് ഉദ്യോഗസ്ഥര്‍ ബിവറേജസില്‍ നിന്നും മദ്യം വാങ്ങാന്‍ അനുമതി നല്‍കും. ഒരാള്‍ക്ക് ഒന്നില്‍ അധികം പാസുകളും ലഭിക്കില്ല. ഇന്ത്യൻ നിർമിത വിദേശ മദ്യമായിരിക്കും പാസ് ലഭിക്കുന്നവർക്ക് അനുവദിക്കുക.
അതേസമയം, സർക്കാർ നടപടിക്കെതിരേ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തി. മദ്യത്തിന് കുറിപ്പടി നൽകില്ല. ഇക്കാര്യത്തിൽ നടപടിയുണ്ടായാൽ നേരിടുമെന്നും കെജിഎംഒഎ പ്രസിഡന്റ് അറിയിച്ചു.