അന്പലപ്പുഴ: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ് രോഗവിഭാഗം ഒപിയിലെത്തുന്ന രോഗികളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം പേറുന്നു. ഇ ബ്ലോക്കിൽ താഴത്തെ നിലയിലാണ് പ്രവർത്തിക്കുന്ന ഓപി തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണുള്ളത്.
ഇവിടെ രോഗികൾക്ക് വിശ്രമിക്കാനായി പത്തോളം കസേരകൾ മാത്രമാണുള്ളത്. രാവിലെ ഏഴുമുതൽ തന്നെ രോഗികൾ ഒപിയിൽ പരിശോധനകൾക്കായി ക്യൂ നിൽക്കാൻ തുടങ്ങും. ഏകദേശം 200 രോഗികൾ വരെ ഈ ദിവസങ്ങളിൽ പരിശോധനയ്ക്കെത്തുന്നുണ്ട്. പത്തോടെ അത്യാഹിതത്തിനു സമീപംവരെ ഈ നിര നീളാറുണ്ട്.
പുറത്തു വെയിലും കൊണ്ടാണ് മണിക്കൂറുകളോളം രോഗികൾ പരിശോധനയ്ക്കായി കാത്തു നിൽക്കുന്നത്. ഇത് രോഗികൾക്കും കൂട്ടു വരുന്നവർക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അടിയന്തരമായി അധികൃതർ ഇടപെടണമെന്നാണ് രോഗികളുടെ ആവശ്യം.