നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിനെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്യ വിമുക്ത സംസ്ഥാനമായാണ് ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 30% വീടുകളിലാണ് ഗുജറാത്തില്‍ കക്കൂസില്ലാത്തതായി ഉള്ളത്.
ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഗുജറാത്തിലെ 120 ഗ്രാമപഞ്ചായത്തുകളിലായി ഏകദേശം 30 ശതമാനത്തോളം വീടുകളില്‍ കക്കൂസില്ലെന്ന കാര്യം പുറത്ത് വന്നത്.
2017 ഒക്ടോബര്‍ 2നാണ് ഗുജറാത്തിനെ വെളിയിട വിസര്‍ജ്യ വിമുക്ത ഗ്രാമമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്, എന്നാല്‍ വെറും 8 ജില്ലകളില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ തന്നെ 30 ശതമാനം വീടുകളില്‍ കക്കൂസില്ലെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.
ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്ത് ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങല്‍ വെളിയിട വിസര്‍ജ്യ വിമുക്തമായതായി പ്രഖ്യാപിച്ചിരുന്നു. റിപ്പോര്‍ട്ട് ഉണ്ടാക്കാനായി പരിഗണിച്ച 54,008 വീടുകളില്‍ 15,728 വീടുകളിലും കക്കൂസ് ഇല്ല.
എല്ലാ വീടുകളിലും കക്കൂസ് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുമുണ്ട്.