ജ​യി​ലി​ൽ പ​രി​ശീ​ല​ക​രാ​കാ​ൻ അ​ച്ഛ​നും മ​ക​നും…! കാസർഗോഡ് ജില്ലയിലെ ചീമേനിയിലെ തുറന്നജയിലിലെ തടവുകാർക്കാണ് പരിശീലനം നൽകുന്നത് ; അച്ഛൻ വാഴനാരിൽ കൗരകൗശല വസ്തുക്കളും മകൻ പേപ്പർ റോളുകൾ കൊണ്ടുള്ള ഫർണിച്ചറും; ഇരുവരുടേയും വിശേഷങ്ങൾ അറിയാം…

ക​ൽ​പ്പ​റ്റ: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ചീ​മേ​നി​യി​ലു​ള്ള തു​റ​ന്ന ജ​യി​ലി​ൽ ത​ട​വു​കാ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ൻ അ​ച്ഛ​നും മ​ക​നും ക്ഷ​ണം. മീ​ന​ങ്ങാ​ടി പൂ​വ​ത്തി​ങ്ക​ൽ എ​ൽ​ദോ, മ​ക​ൻ ദി​ദു​ൽ എ​ൽ​ദോ എ​ന്നി​വ​രെ​യാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ർ ക്ഷ​ണി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് ജ​യി​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​റു​ടെ ക​ത്ത് എ​ൽ​ദോ​ക്ക് ല​ഭി​ച്ചു.

വാ​ഴ​നാ​ര് ഉ​പ​യോ​ഗി​ച്ച് ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലാ​ണ് എ​ൽ​ദോ ത​ട​വു​കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക. ദി​ദു​ൽ പേ​പ്പ​ർ റോ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ത്തി​ലും പരിശീലനം നൽകും. മീ​ന​ങ്ങാ​ടി കൊ​ള​ഗ​പ്പാ​റ​യി​ലെ നാ​ഷ​ണ​ൽ ബ​യോ​ടെ​ക് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ചെ​യ​ർ​മാ​നാ​ണ് 39കാ​ര​നാ​യ എ​ൽ​ദോ.

വാ​ഴ​നാ​ര് ഉ​പ​യോ​ഗി​ച്ച് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​ണ് ഇ​ദ്ദേ​ഹം. മു​ട്ടി​ൽ ഡ​ബ്ലു​എം​ഒ ഇം​ഗ്ലീ​ഷ് അ​ക്കാ​ഡ​മി​യി​യി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ദി​ദു​ൽ. പേ​പ്പ​ർ റോ​ളു​ക​ൾ കാ​ലു​ക​ളാ​ക്കി ക​ട്ടി​ൽ, മേ​ശ, ടീ​പോ​യ് തു​ട​ങ്ങി​യ​വ നി​ർ​മി​ക്കു​ന്ന വി​ദ്യ അ​ടു​ത്ത​കാ​ല​ത്താ​ണ് ദിദുൽ ​വി​ക​സി​പ്പി​ച്ച​ത്. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ർ ദി​ദു​ലി​നെ​യും പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വാ​ഴ​പ്പോ​ള​യി​ൽ​നി​ന്ന് വ​സ്ത്രം, സി​മ​ന്‍റ് പാ​യ്ക്ക​റ്റ് ക​വ​ർ, ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നു ഉ​ത​കു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള നാ​ര് വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന യ​ന്ത്രം എ​ൽ​ദോ മുന്പ് വി​ക​സി​പ്പി​ച്ചി​രു​ന്നു. ബാ​ഗ്, തൊ​പ്പി, പ​ഴ്സ്, മാ​റ്റ് തുടങ്ങിയവയാണ് വാ​ഴ​നാ​രു​കൊ​ണ്ട് എ​ൽ​ദോ നി​ർ​മി​ക്കു​ന്ന ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ. ക​ര​കൗ​ശ​ല​വ​സ്തു നി​ർ​മാ​ണ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി 65,000 പേ​ർ​ക്ക് എ​ൽ​ദോ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്.

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യോ​ടെ ഒൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം അ​വ​സാ​നി​പ്പി​ച്ച എ​ൽ​ദോ ക​ഴി​ഞ്ഞ​വ​ർ​ഷം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര​മേ​ള​യി​ൽ മൂ​ന്ന് പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചിരു​ന്നു. വാ​ഴ​നാ​രു​കൊ​ണ്ടു​ള്ള ക​ര​കൗ​ശ​ല​വ​സ്തു നി​ർ​മാ​ണ​ത്തി​ൽ 20-ഉം ​പേ​പ്പേ​ർ റോ​ളു​കൊ​ണ്ടു​ള്ള ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ത്തി​ൽ നാ​ലും ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​ണ് ത​ന്നെ​യും മ​ക​നെ​യും ജ​യി​ൽ അ​ധി​കൃ​ത​ർ ക്ഷണിച്ചിരിക്കു ന്ന​തെ​ന്ന് എ​ൽ​ദോ പ​റ​ഞ്ഞു. പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ത്താ​നാ​ണ് അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും തീ​രു​മാ​നം.

Related posts