കായൽ കാഴ്ചയും ഒപ്പം വ്യായാമവും..! എറണാകുളം ഗോ​ശ്രീ ചാ​ത്യാ​ത്ത് റോ​ഡി​ലെ ക്വീ​ൻ​സ് വാ​ക്ക്‌വേ​യി​ൽ ഒരുക്കിയ ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം. 


കൊ​ച്ചി: പ്ര​ഭാ​ത, സാ​യാഹ്ന സ​വാ​രി​ക്കും വി​ശ്ര​മ​ത്തി​നു​മാ​യി കൊ​ച്ചി​ക്കാ​രു​ടെ പ്രി​യ ഇ​ട​മാ​യി മാ​റി​യ ഗോ​ശ്രീ ചാ​ത്യാ​ത്ത് റോ​ഡി​ലെ ക്വീ​ൻ​സ് വാ​ക്ക്‌വേ​യി​ൽ ഇ​നി ഓ​പ്പ​ണ്‍ ജിം​നേ​ഷ്യ​വും. ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ ആ​യി​രു​ന്ന കാ​ല​ത്തു പ്ര​ഖ്യാ​പി​ച്ച ഓ​പ്പ​ണ്‍ ജിം​നേ​ഷ്യ​ത്തി​ന്‍റെ​യും ഐ ​ല​വ് കൊ​ച്ചി ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഓ​പ്പ​ണ്‍ സ്റ്റേ​ജി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 17നു ന​ട​ക്കും.

ക്വീ​ൻ​സ് വാ​ക്ക്‌വേ​യി​ൽ വ്യാ​യാ​മ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും വി​ധ​മാ​ണ് ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ്യാ​യാ​മ​ത്തി​നു പൊ​തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ​ത്തോ​ളം ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ക്വീ​ൻ​സ് വാ​ക്ക് വേ​യു​ടെ മൂ​ന്നാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക്സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 54 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ജിം​നേ​ഷ്യ​വും ഒ​പ്പ​ണ്‍​സ്റ്റേ​ജും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

എം​എ​ൽ​എ ആ​യി​രു​ന്ന ഹൈ​ബി ഈ​ഡ​ൻ മു​ൻകൈയെ​ടു​ത്ത് ടൂ​റി​സം വ​കു​പ്പി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച അ​ഞ്ച് കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് 2015 ഡി​സം​ബ​റി​ലാ​ണ് ക്യൂ​ൻ​സ് വാ​ക്ക്‌വേ ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 1.8 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലു​ള്ള വാ​ക്ക്‌വേ​യി​ൽ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ലൈ​റ്റു​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും സു​ര​ക്ഷ​യ്ക്കാ​യി സി​സി​ടി​വി കാ​മ​റ​ക​ളുമു​ണ്ട്. നൂ​റുക​ണ​ക്കി​നാ​ളു​ക​ളാ​ണ് രാ​വി​ലെ​യും വൈ​കി​ട്ടും ഇ​വി​ടെ വ്യാ​യാ​മ​ത്തി​നും ഉ​ല്ലാ​സ​ത്തി​നു​മാ​യി എ​ത്താ​റു​ള്ള​ത്.

Related posts