തലശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന് വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തി. നഗരത്തില്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തുന്ന സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭ പാത്രം നീക്കം ചെയ്യുന്ന സര്‍ജറിക്ക് വിധേയായ ചൊക്ലി സ്വദേശിനിയായ യുവതിയുടെ വയറ്റിനുള്ളിലാണ് ക്ലീനിംഗ് പാഡ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഓപ്പറേഷനു ശേഷം വീട്ടിലേക്ക് പോയ യുവതി വയറു വേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയിരുന്നു.
എന്നാല്‍ കൂടുതല്‍ പരിശോധന നടത്താതെ മരുന്ന് നല്കി വിട്ടയക്കുകയായിരുന്നു. പിന്നീട് വേദന കൂടുകയും ഓപ്പറേഷന് നടന്ന സ്ഥാലത്ത് പഴുപ്പ് ബാധിക്കുകയും ചെയ്തതോടെ യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇവിടെ നടത്തിയ സ്കാനിംഗിലാണ് വയറ്റിനുളളില്‍ പാഡ് കാണപ്പെട്ടത്. തുടര്‍ന്ന് വീണ്ടും സര്‍ജറി നടത്തി പാഡ് പുറത്തെടുക്കുകയായിരുന്നു.അറിയപ്പെടുന്ന സര്‍ജനാണ് ഇവരുടെ ശസ്ത്രക്രിയ നടത്തിയത്. സംഭവം വിവാദമായതോടെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതിയായ ഡോക്ടര്‍ നേതൃത്വം നല്കുന്ന ആശുപത്രിക്കെതിരെ മുമ്പും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവിടെ ഗൈനക്കോളജിസ്റ്റായിരുന്ന പുരുഷ ഡോക്ടര്‍ പരിശോധനക്കായി എത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവും നടന്നിരുന്നു.
പരിശോധന നടത്തുന്നതിനിടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ കുട്ടിയുടെ മാതാവ് തന്നെയാണ് കയ്യോടെ പിടികൂടിയത്. ഈ ഡോക്ടറെ നാട്ടുകാര്‍ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.