ലണ്ടൻ: മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെ തല മാറ്റിവയ്ക്കുന്ന കഥകൾ പുരാണങ്ങളിലും ചിത്രകഥകളിലും മറ്റുമാണ് കണ്ടിട്ടുള്ളത്. എന്നാലിത് യാഥാർഥ്യമാകാൻ പോകുന്നു.
പത്തു വർഷത്തിനുള്ളിൽ ലോകത്തെ ആദ്യ തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ സാധിക്കുമെന്നാണ് എൻച്ച്എസിലെ മുൻ ന്യൂറോസർജൻ ഡോ ബ്രൂസ് മാത്യൂസ് പറയുന്നത്. ഹൾ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റൽസിലെ മുൻ ക്ലിനിക്കൽ മേധാവി കൂടിയാണ് അദ്ദേഹം.
റോബോട്ടിക്സിലും വിദഗ്ധനായ ഡോ. മാത്യൂസിന്റെ അഭിപ്രായം അനുസരിച്ച്, തല മാറ്റിവയ്ക്കൽ അപ്രായോഗികമായ കാര്യമല്ല. സ്റ്റെം സെൽ ഗവേഷണം ഇത്രയും പുരോഗമിച്ച സാഹചര്യത്തിൽ ഇതു സാധ്യമാക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.
2017ൽ തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതായി ഒരു ചൈനീസ് ശാസ്ത്രജ്ഞൻ അവകാശപ്പെട്ടിരുന്നെങ്കിലും സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ