തിരുവനന്തപുരം: ശസ്ത്രക്രിയ വേണ്ടത് വലതു കാലിന്, പക്ഷേ, ചെയ്തത് ഇടതു കാലിൽ…സംഭവം മറ്റെങ്ങുമല്ല കേരളത്തിൽ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
വലതുകാലിന്‍റെ ലിഗ്‌മെന്‍റിന് വേദനയുമായെത്തിയ യുവതിയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഇടതു കാലിലാണ്. ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തിറക്കിയപ്പോഴാണ് പ്രശ്നം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.
കാലുമാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ ആശുപത്രി അധികൃതരോട് പരാതിപെട്ടപ്പോൾ ലഭിച്ച മറുപടി കൈയബദ്ധം പറ്റിയതാണ് എന്നായിരുന്നു. സംഭവത്തേക്കുറിച്ച് ആരോഗ്യവകുപ്പിനടക്കം പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളെന്നാണ് വിവരം.