തൃശൂർ: തൃശൂരില്‍ കൊലപാതക പരമ്പര തുടച്ചയാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പോലീസ് പരിശോധന നടത്തുന്നത്.
ഒപ്പറേഷന് ഡെയ്ഞ്ചര്‍ എന്ന പേരിലാണ് റെയ്ഡ്. തൃശൂരിൽ റെയ്ഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പരിശോധന. പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തു. ബോംബ് സ്ക്വോഡും പരിശോധന നടത്തുന്നു.
ഷോര്‍ണൂര്‍ സബ്ഡിവിഷന് കീഴിലെ 61 സ്ഥലങ്ങളിലും ഒല്ലൂരിലെ കോളനികളിലും ഒറ്റപ്പാലം, മണ്ണാർകാട്ടും പരിശോധന പുരോഗമിക്കുന്നു.