കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടക്കുന്നില്ല; കാരണം..!


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ സ്ത്രീ-​പു​രു​ഷ വ​ന്ധ്യംക​ര​ണ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്നു പ​രാ​തി. ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രിയ​ക്ക് ത​യ്യാ​റാ​ണെ​ങ്കി​ലും സ്റ്റാ​ഫ് ന​ഴ്സി​ല്ലെ​ന്ന കാ​ര​ണ​ത്താലാണ് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​ത്തു​ന്ന​വ​രെ മ​ട​ക്കി അ​യ​ക്കു​ന്ന​ത്. ഒ​രു മാ​സം 120 മു​ത​ൽ 150 പേ​ർ​ക്കു വ​രെ ഇ​വി​ടെ വ​ന്ധ്യംക​ര​ണ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​ണ്.

ശ​സ്ത്ര​ക്രി​യ ന​ട​ത്താ​തി​രി​ക്കു​ന്ന​തു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്കാ​ണ്. പ്ര​സ​വ​ത്തോ​ടൊ​പ്പം വ​ന്ധ്യംക​ര​ണ ശ​സ്ത്ര​ക്രിയ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ഇ​തു​കൂ​ടി ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് ഇ​തി​നാ​യി വി​ശ്ര​മി​ക്കേ​ണ്ട​തി​ല്ല. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഇ​ത് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​ത്.

ഇ​ത്ത​ര​ക്കാ​ർ​ക്ക് സാ​ധാ​ര​ണ പ്ര​സ​വ ചി​കി​ത്സ​യ്ക്ക് ഒ​രു നി​ശ്ചി​ത മാ​സം അ​വ​ധി അ​നു​വ​ദി​ക്കും. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ വന്ധ്യംക​ര​ണ ശ​സ്ത്ര​ക്രിയ​കൂ​ടി ന​ട​ത്തി​യാ​ൽ പ്ര​സ​വാ​വ​ധി​യോ​ടെ​പ്പം ല​ഭി​ക്കു​ന്ന അ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ക​യും ചെ​യ്യും.

ഇ​തോ​ടെ വ​ന്ധ്യംക​ര​ണ ശ​സ്ത്ര​ക്രി​യ​യു​ടെ പേ​രി​ൽ മ​റ്റൊ​രു അ​വ​ധി​യു​ടെ ആ​വ​ശ്യ​മി​ല്ലാ​താ​കു​ക​യും ചെ​യ്യും. അ​തി​നാ​ൽ ഒ​രു സ്റ്റാ​ഫ് ന​ഴ്സ് മാത്രം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ മാ​സ​ങ്ങ​ളാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ പു​ന​രാ​രം​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts