കുട്ടികളുടെ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കുന്നവരെ കുടുക്കാനുള്ള സെബര്‍ സെല്ലിന്റെ ‘ഓപ്പറേഷന് പി ഹണ്ടി’ല്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗവും അബദ്ധം പറ്റിയവരെന്നു കണ്ടെത്തല്‍. കുട്ടികളുടെ അശ്ലീല ചിത്രമാണ് എന്നറിയാതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്തവരും, ഇത്തരം വീഡിയോകളുള്ള സൈറ്റുകള്‍ സന്ദര്‍ശിച്ചവരുമാണ് ഇതില്‍ ഏറെയും. ഇത്തരത്തിലുള്ള വീഡിയോകള്‍ സെര്‍ച്ചു ചെയ്യുന്നവരുടെ വിവരം സേവനദാതാക്കള്‍ ഇന്റര്‍പോളിന് കൈമാറുകയാണ് ചെയ്യുന്നത്.
എന്നാല്‍ മൊബൈല്‍ ഇത്തരം വീഡിയോ കാണുന്നവരെ വീട്ടിലെത്തി അറസ്റ്റു ചെയ്യുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം മൊബൈല്‍ ഫോണിലോ, ലാപ്പ്ടോപ്പിലോ, പെന്‍ഡ്രൈവിലോ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമല്ല എന്നാണ് അഭിഭാഷകനായ അഡ്വ.ശ്രീജിത്ത് പെരുമന പറയുന്നത്.
കൊല്ലം ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തവേ ബസ്സ് കാത്തുനിന്ന യുവതിയുടെയും യുവാവിന്റെയും ബാഗില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണിലും, ഡിജിറ്റല്‍ ക്യാമറയിലും ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചു എന്ന പേരിലാണ് കൊല്ലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ നഗ്ന ചിത്രങ്ങള്‍ യുവാവ് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പോലീസ് വാദം കോടതി അംഗീകരിച്ചില്ല.
നിയമപ്രകാരം ഒരാള്‍ അത്തരത്തിലുള്ള നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമാണ് കേസെടുക്കാന്‍ സാധിക്കുകയുള്ളു എന്നും, പ്രായപൂര്‍ത്തിയായവര്‍ അവരുടെ നഗ്ന ചിത്രങ്ങളോ ലൈംഗിക ചിത്രങ്ങളോ സ്വയം പകര്‍ത്തി സൂക്ഷിച്ചാല്‍ അതു കുറ്റകരമല്ലെന്നും കേരള ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് വി രാഗവിജയരാഗവനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത് എന്നും അഡ്വ. ശ്രീജിത്ത് പെരുമാന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.