ഇ​ടു​പ്പി​ലെ ചൂ​ടു​കു​രുവിന് ഓപ്പറേഷൻ ചെയ്ത  യുവതി  അ​ബോ​ധാ​വ​സ്ഥ​യി​ൽ; ഡോ​ക്ട​റു​ടെ പി​ഴ​വാണ്  അബോധാവസ്ഥയ്ക്ക് കാരണമെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി 

മേ​ലൂ​ർ: ചൂ​ടു​കു​രു​വി​നു ചി​കി​ത്സ​തേ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മേ​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി അ​ബോ​ധാ​വ​സ്ഥ​യി​ൽ. ഡോ​ക്ട​റു​ടെ പി​ഴ​വാ​ണ് യു​വ​തി​യു​ടെ ഗു​രു​ത​രാ​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മേ​ലൂ​ർ തെ​ക്ക​ൻ മാ​ച്ചാ​ന്പി​ള്ളി റി​ൻ​സ​ന്‍റെ ഭാ​ര്യ അ​നീ​ഷ​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​ത്. യു​വ​തി ഇ​പ്പോ​ൾ തൃ​ശൂ​രി​ലെ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

ന​വം​ബ​ർ ര​ണ്ടി​നാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ ഇ​ടു​പ്പി​ലു​ണ്ടാ​യ ചൂ​ടു​കു​രു ഡോ​ക്ട​റെ കാ​ണി​ക്കാ​നാ​ണ് അ​മ്മ​യോ​ടൊ​പ്പം തൃ​ശൂ​രി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ചി​കി​ത്സ​യ്ക്കാ​യി ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ന​ല്കി​യെ​ങ്കി​ലും പ​ഴു​പ്പ് രൂ​പ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​തേ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ദ്യ ടെ​സ്റ്റ് ഡോ​സ് ഇ​ൻ​ജ​ക‌്ഷ​ൻ കൊ​ടു​ത്ത​പ്പോ​ൾ​ത​ന്നെ ദേ​ഹ​ത്തു ചീ​ർ​മ​ത വ​രു​ക​യും തു​ട​ർ​ന്നു​ള്ള ഡോ​സു​ക​ൾ ന​ല്കി​യ​പ്പോ​ൾ ശ​രീ​രം വീ​ർ​ക്കു​ക​യും ചെ​യ്തു​വെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​തോ​ടെ യു​വ​തി​യെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​നീ​ഷ​യ്ക്കു ശാ​രീ​രി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യി​ട്ടും, നീ​രു​ണ്ടാ​യി​ട്ടും അ​ന​സ്തേ​ഷ്യ ന​ല്കി ശ​സ്ത്ര​ക്രി​യ ന​ട​ത്തി. എ​ത്ര​യും പെ​ട്ടെ​ന്നു ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ത​ന്നെ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ അ​നീ​ഷ​യു​ടെ വാ​യി​ൽ‌​നി​ന്നും മൂ​ക്കി​ൽ​നി​ന്നും നു​ര​യും പ​ത​യും വ​ന്നി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​റും ര​ണ്ട് ന​ഴ്സു​മാ​രും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ അ​നീ​ഷ​യ്ക്ക് ഹൃ​ദ​യാ​ഘാ​ത​വു​മു​ണ്ടായി. സം​ഭ​വ​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ല്കി.

Related posts