സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പലതരത്തിലുള്ള വെട്ടിപ്പ് വ്യാപകമായി നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന.
ഓപ്പറേഷന് ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി ഒമ്പത് അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍, 19 കന്നുകാലി ചെക്ക്പോസ്റ്റുകള്‍, 12 ആര്‍ടിഒ ചെക്ക്പോസ്റ്റുകള്‍ എന്നിവിടങ്ങളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
വാളയാറിലും പാറശാലയിലുമാണ് ഏറ്റവുമധികം ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പരിശോധയില്‍ പാറശാല ആര്‍ടിഒ ചെക്ക്പോസ്റ്റില്‍നിന്ന് 11,000 രൂപ പിടിച്ചെടുത്തു. വാളയാര്‍ ചെക്ക്പോസ്റ്റിന് 85,000 രൂപ പിഴയീടാക്കി.
മതിയായ പരിശോധനയില്ലാതെ വാഹനങ്ങള്‍ കടത്തിവിടുക, കൈക്കൂലി വാങ്ങുക എന്നീ കുറ്റങ്ങള്‍ക്കാണ് പിഴ.
വേലന്താവളം െചക്ക്പോസ്റ്റില്നിന്ന് 4000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. കോഴിയും അറവുമാടുകളും എണ്ണത്തിലും തൂക്കത്തിലും ക്രമക്കേടു കാണിച്ച് സംസ്ഥാനത്തേക്ക് കടത്തുന്ന സാഹചര്യത്തിലാണ് മുഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്തുന്നത്.