യൂട്യൂബ് വീഡിയോയിലെ നിർദ്ദേശങ്ങളനുസരിച്ച് മകനെ ശസ്ത്രക്രിയ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ആശുപത്രിയിൽ. ബംഗളൂരുവിലാണ് സംഭവം. തങ്ങൾക്ക് ഡോക്ടറുടെ സഹായം ആവശ്യമില്ലെന്നും ഒരു നഴ്സിനെയും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളും മാത്രം മതിയെന്നും ഇവർ ആശുപത്രിയിൽ പറഞ്ഞു.
ഇതിനു മുൻപ് തങ്ങൾ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും എന്നാൽ ഈ പ്രാവശ്യം ശസ്ത്രക്രിയ നടത്തുവാൻ കുറച്ചു കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണെന്നും അതിനാലാണ് ആശുപത്രിയിലെത്തിയതെന്നും ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞു.
അമ്പരന്നു പോയ ഡോക്ടർമാർ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതിനു മുൻപ് തിരുപ്പൂരിൽ യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ പ്രസവിച്ച യുവതി രക്തം വാർന്നു മരണമടഞ്ഞിരുന്നു.